അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 69കാരൻ പിടിയിൽ

ആലുവ: അഞ്ചുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 69കാരൻ റിമാൻഡിൽ. പാനായിക്കുളം ചിറയം പാഴൂപ്പടി തോമസി(69)നെയാണ് ബിനാനിപുരം പൊലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെൺകുട്ടി ഭയന്ന് കരഞ്ഞ് അമ്മയോട് പറയുകയായിരുന്നു. തുടർന്ന് അമ്മയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ വി.ആർ. സുനിൽ, എസ്.ഐ പി.എസ്. ജയ്പാൽ, എ.എസ്.ഐമാരായ പി.ജി. ഹരി., പി.കെ. ബിജു, പ്രമീളരാജൻ, എസ്.സി.പി.ഒമാരായ ടി.എ. രജീഷ്, എം.എ. ശൈലി, സി.പി.ഒമാരായ കെ.വി. വിനീഷ്, കെ.ഐ. ഷിഹാബ്, പി.എൽ. ലിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.