കണ്ണൂർ സ്വദേശി ദുബൈ വിമാനത്താവളത്തിൽ മരണപ്പെട്ടു

Share our post

കണ്ണൂർ സ്വദേശിയായ വ്യവസായി ദുബായ് വിമാനത്താവളത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ തളാപ്പ് കരിമ്പ് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ മസ്ഹറിൽ കെ.ടി.പി മഹമൂദ് ഹാജി (67) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയിലാണ് മരണപ്പെട്ടത്.

ദുബായിൽ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. നാട്ടിലും വിദേശത്തും വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയാണ്.

ഭാര്യ : ജമീല. മക്കൾ : റിഫാസ്, റിയാദ, റിസ്‌വാൻ, റമീസ്. മരുമക്കൾ : ഡോ. അഫ്സൽ, അസീഫ, മിർസാന, സഹോദരങ്ങൾ : കെ.പി. മുസ്തഫ ഹാജി ( ചെറുകുന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ) സഹീദ്, കദീജ, സൗദ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന്  രാത്രി നാട്ടിലെത്തിച്ച് ചെറുകുന്ന് ജുമാ മസ്ജിദ് കബറിസ്ഥാനിൽ കബറടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!