മരണവീട്ടില്‍ വൃത്തിയാക്കാനെത്തി മാല മോഷ്ടിച്ചു, വിലകൂടിയ മൊബൈല്‍ വാങ്ങിയതോടെ സംശയം; പിടിയില്‍

വടക്കേക്കാട്(തൃശ്ശൂര്‍): മരണവീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചയാള്‍ പിടിയില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിന് സമീപം കാണഞ്ചേരി വീട്ടില്‍ ഷാജി(43)യാണ് അറസ്റ്റിലായത്. ഞമനേങ്ങാട് ഒന്നരക്കാട്ട് അംബികയുടെ മൂന്നുപവന്റെ സ്വര്‍ണമാലയാണ് മോഷ്ടിച്ചത്. ജനുവരി രണ്ടിനാണ് സംഭവം. അംബികയുടെ ഭര്‍ത്താവ് പദ്മനാഭന്‍ മരിച്ചതിനെത്തുടര്‍ന്ന് വീട് വൃത്തിയാക്കാന്‍ വന്നതായിരുന്നു പ്രതി.
അടുക്കളയില്‍ പാത്രത്തിനുള്ളിലാണ് മാല സൂക്ഷിരുന്നത്. മരണച്ചടങ്ങുകള്‍ക്കുശേഷമാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. അംബികയുടെ ബന്ധുവിന്റെ സുഹൃത്തായിരുന്നു ഷാജി. മോഷണത്തിനുശേഷം ഷാജി വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതാണ് സംശയത്തിനിടയാക്കിയത്. മോഷ്ടിച്ച സ്വര്‍ണം നായരങ്ങാടിയിലെ ജൂവലറിയില്‍ വിറ്റതായും കണ്ടെത്തി. നായരങ്ങാടിയിലെ ജൂവലറിയിലും സംഭവം നടന്ന വീട്ടിലും പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.