പ്രതികളുടെ വൈദ്യപരിശോധനക്ക് ഉടന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി

Share our post

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് പോലെ തന്നെയാണ് ഡോക്ടേഴ്‌സിന് മുന്നില്‍ പ്രതികളെ കൊണ്ട് വരുന്നതെന്ന് പറയാന്‍ ആകില്ലെന്ന് ഹൈക്കോടതി.

പൊലീസ് അകമ്പടി ഇല്ലാതെയും ആളുകള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ വരുന്നു.യുദ്ധകാലാടിസ്ഥാനത്തില്‍ പ്രോട്ടോക്കോള്‍ നടപ്പാക്കണം.ഇനിയും സമയം നല്‍കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.രണ്ടാഴ്ച സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇതിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് കോടതി ചോദിച്ചു.ഇന്ന് ഡോക്ടര്‍മാര്‍ ആണെങ്കില്‍ നാളെ ഇത് സാധാരണക്കാര്‍ക്കും സംഭവിക്കാം.

ആസ്പത്രി സംരക്ഷണത്തിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് എല്ലാ വശങ്ങളും ഉള്‍പ്പെടുത്തിയതായി കരുതുന്നുവെന്ന് കോടതി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!