Connect with us

Kerala

2030-ഓടെ ലോകത്ത് പക്ഷാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം 50 ലക്ഷത്തോളമെത്തുമെന്ന് പഠനം

Published

on

Share our post

ലോകത്താകമാനം പക്ഷാഘാതം വന്ന് മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. 1990-ല്‍ 20 ലക്ഷമായിരുന്നത് 2019-ല്‍ 30 ലക്ഷമായി ഉയര്‍ന്നു. 2030 ആകുമ്പോഴേക്കും ഇത് 50 ലക്ഷമായി വര്‍ധിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇഷെമിക് സ്‌ട്രോക്ക് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണമാണിത്.

തലച്ചോറിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കാണ് ഇഷിമിക് സ്‌ട്രോക്ക്. സ്‌ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷിമിക് സ്‌ട്രോക്ക് ആണ്. ഇഷിമിക് സ്‌ട്രോക്ക് ബാധിച്ചവരുടെ ആഗോളമരണനിരക്ക് വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് തടയാവുന്നതേയുള്ളൂ എന്നാണ് ചൈനയിലെ ഷാങ്ഗായിയിലുള്ള ടോങ്ജി യൂണിവേഴ്‌സിറ്റിയിലെ ലിസി ഷിയോങ് പറഞ്ഞത്. ജീവിതശൈലിയിലെ പ്രശ്‌നങ്ങളാണ് സ്‌ട്രോക്കിലേക്ക് നയിക്കുന്നതിനുപിന്നിലെ പ്രധാന കാരണമെന്നും ഷിയോങ് പറഞ്ഞു.

‘ന്യൂറോളജി’ എന്ന മെഡിക്കല്‍ ജേണലിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്. 1990 മുതല്‍ 2019 വരെയുള്ള ഗ്ലോബല്‍ ഹെല്‍ത്ത് ഡേറ്റയിലെ വിവരങ്ങളാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. ലോകജന്യസംഖ്യ കൂടിയതിനൊപ്പം ഇഷിമിക് സ്‌ട്രോക്കുകള്‍ മൂലമുള്ള മരണങ്ങളും 20 ലക്ഷത്തില്‍നിന്ന് മുപ്പത് ലക്ഷത്തിലേക്ക് ഈ കാലയളവില്‍ കുതിച്ചു.

എന്നാല്‍, സ്‌ട്രോക്ക് ഉണ്ടാകുന്നതിന്റെ തോത് കുറഞ്ഞുവരുന്നു എന്നതും ശ്രദ്ധിക്കണം. ഒരു ലക്ഷത്തില്‍ 66 പേര്‍ക്കാണ് 1990-ല്‍ സ്‌ട്രോക്ക് വന്നിരുന്നതെങ്കില്‍ 2019 ആയപ്പോഴേക്കും അത് 44 പേരായി ചുരുങ്ങി. ഇതിനര്‍ഥം സ്‌ട്രോക്കുകളുടെ എണ്ണം കൂടുന്നത് പ്രായമായവരുടെ എണ്ണം കൂടുന്നതിനാലും മൊത്തത്തിലുള്ള ജനസംഖ്യ കൂടുന്നതിനാലുമാണെന്നും ഷിയോങ് അറിയിച്ചു.

സ്‌ട്രോക്കുകളുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നില്‍ പ്രധാനമായും എട്ട് കാരണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്- പുകവലി, സോഡിയം കൂടുതലുള്ള ഭക്ഷണക്രമം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, കിഡനി തകരാറ്, രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര, അമിതമായ ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവയാണത്.

ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ 2020-2030 വര്‍ഷങ്ങളിലെ പക്ഷാഘാത കണക്കുകള്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. 2030 ആകുമ്പോഴേക്കും ഇഷിമിക് സ്‌ട്രോക്ക് മൂലമുണ്ടാകുന്ന മരണനിരക്ക് 49 ലക്ഷം ആകുമെന്നാണ് കണ്ടെത്തല്‍.

എന്നാല്‍, മേല്‍പ്പറഞ്ഞ റിസ്‌ക് ഘടകങ്ങള്‍ നിയന്ത്രിക്കുകയോ തടയുകയോ ചെയ്തില്ലെങ്കില്‍ സ്‌ട്രോക്ക് മൂലമുണ്ടാകുന്ന മരണനിരക്ക് 64 ലക്ഷം വരെയാകാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.പല രാജ്യങ്ങളില്‍നിന്നുള്ള വിവരമായതുകൊണ്ട് ഡേറ്റയുടെ കൃത്യതയില്‍ പൂര്‍ണമായ ഉറപ്പില്ല എന്നത് പഠനത്തിന്റെ പരിമിതിയാണ്.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!