Connect with us

Kerala

സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ – തപാൽ മുഖേന; മന്ത്രി വി. ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു

Published

on

Share our post

തിരുവനന്തപുരം: സ്കൂളുകളുടെ കത്തിടപാടുകൾ സുഗമമാക്കാനുള്ള ഇ – തപാൽ പദ്ധതി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടതാണ്. ആധുനിക കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായും സമയബന്ധിതമായും നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇ-ഗവേണന്‍സ്.

പൊതു വിദ്യാഭ്യാസ വകുപ്പില്‍ 2018 ഏപ്രില്‍ മാസത്തില്‍ ആണ് ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ആദ്യമായി ഇ-ഓഫീസ് ഫയല്‍ സംവിധാനം ആരംഭിച്ചത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ആരംഭിച്ച പദ്ധതി തുടര്‍ന്നുള്ള 3 വര്‍ഷങ്ങളിലായി ഡി.ഡി.ഇ., ആര്‍.ഡി.ഡി., എ.ഡി. ഡി.ഇ.ഒ., എ.ഇ.ഒ. ടെക്സ്റ്റ് ബുക്ക്, പരീക്ഷ ഭവന്‍ എന്നീ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുള്ളിലുള്ള ഓഫീസുകള്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിനും സാധിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള ഓഫീസുകള്‍ക്ക് പുറമേ പന്ത്രണ്ടായിരത്തോളം വരുന്ന സ്കൂളുകള്‍ കൂടി അടങ്ങുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്രയും ബൃഹത്തായ ഒരു വകുപ്പില്‍ സംസ്ഥാനത്ത് എല്ലാ ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള കത്തിടപാടുകള്‍ പൂര്‍ണ്ണമായും ഇ-തപാല്‍ മുഖേന അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിന് ആവിഷ്ക്കരിച്ച പദ്ധതിയാണ് ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ കേരള ആണെങ്കിലും കേരള ഐ.റ്റി. മിഷന്‍റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ പദ്ധതി പ്രവര്‍ത്തിച്ചു വരുന്നത്.

ഈ പദ്ധതി തുടങ്ങുന്നതിനുള്ള ശ്രമമാരംഭിച്ചത് 2022 സെപ്തംബര്‍ 1 ന് ആണ്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പരിശീലനം ഓഫീസുകള്‍ക്ക് നല്‍കുകയും, ഓഫീസുകള്‍ പരിശീലനം സ്കൂളുകള്‍ക്ക് നല്‍കി കേവലം 7 മാസങ്ങള്‍ കൊണ്ട് 11926 ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂളുകളിലും പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സാധിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് ഇതൊരു അഭിമാന മുഹൂര്‍ത്തം കൂടിയാണിതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.


Share our post

Kerala

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Published

on

Share our post

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്​​പ്ര​സി​ന്റെ പു​തി​യ സ​ര്‍വി​സ് ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും.ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 7.15ന് ​പു​റ​പ്പെ​ട്ട് 8.05ന് ​കൊ​ച്ചി​യി​ലെ​ത്തും. കൊ​ച്ചി​യി​ല്‍നി​ന്ന് തി​ങ്ക​ള്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 11ന് ​പു​റ​പ്പെ​ട്ട് 11.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.തി​രു​വ​ന​ന്ത​പു​രം-​കൊ​ച്ചി റൂ​ട്ടി​ല്‍ ഇ​ന്‍ഡി​ഗോ​യു​ടെ പ്ര​തി​ദി​ന സ​ര്‍വി​സി​ന് പു​റ​മേ​യാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്​​പ്ര​സ് സ​ര്‍വി​സ് തു​ട​ങ്ങു​ന്ന​ത്.


Share our post
Continue Reading

Kerala

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Published

on

Share our post

ഇ​ടു​ക്കി: ബൈ​സ​ൺ​വാ​ലി​യി​ൽ പെ​ൺ​മ​ക്ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ‌. 19 ഉം 17​ഉം 16ഉം ​വ​യ​സ്സു​ള്ള മൂ​ന്നു കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്.രാ​ജാ​ക്കാ​ട് പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലാ​ണ് കു​ട്ടി​ക​ളി​ലൊ​രാ​ൾ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്കൂ​ള്‍ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി.തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. കു​ട്ടി​ക​ളു​ടെ അ​മ്മ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണ്. ഇ​വ​ർ ഇ​തി​നു​ള്ള മ​രു​ന്ന് ക​ഴി​ച്ച് മ​യ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി അ​ച്ഛ​ൻ കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്ന​ത്.വി​വ​രം പു​റ​ത്ത് പ​റ​യാ​തി​രി​ക്കാ​ൻ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും കു​ട്ടി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. 45 വ​യ​സ്സു​ള്ള ആ​ളാ​ണ് പ്ര​തി. ഇ​യാ​ളെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പോ​ക്സോ കേ​സ് ഉ​ള്‍​പ്പെ​ടെ ചേ​ര്‍​ത്താ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​മ​പ്ര​കാ​രം പ്ര​തി​യു​ടെ പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.


Share our post
Continue Reading

Kerala

ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും കർശന നിയന്ത്രണം

Published

on

Share our post

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകൾക്കും കർശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാൻ ലക്ഷ്യമിട്ടാണു നടപടി.

ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു ബാധകമാണ്. ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയൽ രേഖയും നൽകണം. പാൻകാർഡ്, വോട്ടർ ഐ.ഡി., ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയുള്ള പുതിയ എസ്.എസ്.എൽ.സി. ബുക്ക്, പാസ്പോർട്ട് എന്നിവയിലേതെങ്കിലും ആധികാരിക രേഖയായി ഉപയോഗിക്കാം. പേരുതിരുത്താൻ പരമാവധി രണ്ടവസരമേ നൽകൂവെന്ന നിബന്ധനയിൽ മാറ്റമില്ല.

ആധാർ എടുക്കാനും വിലാസം തിരുത്താനും പൊതുമേഖലാ ബാങ്കിന്റെ പാസ്‌ബുക്ക്, തിരിച്ചറിയൽ രേഖയാക്കുന്നതിനും വ്യവസ്ഥയുണ്ട്. അതിന്, മേൽവിലാസത്തിന്റെ തെളിവ് ബാങ്കുരേഖയിൽ ലഭ്യമാണെന്നും ഇ-കെ.വൈ.സി. പൂർണമാണെന്നും ശാഖാമാനേജർ സാക്ഷ്യപത്രം നൽകണം. പൊതുമേഖലാ ബാങ്ക് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്‌ബുക്കിനു പുറമേയാണിത്.

ജനനത്തീയതി ഒരുതവണയേ തിരുത്താനാകൂവെന്ന നിബന്ധന തുടരുമ്പോഴും നിയന്ത്രണം കടുപ്പിച്ചു. 18 വയസ്സുവരെയുള്ളവരുടെ ജനനത്തീയതി തിരുത്താൻ അതതു സംസ്ഥാനത്തെ അംഗീകൃത അധികാരികൾ നൽകുന്ന ജനനസർട്ടിഫിക്കറ്റു മാത്രമേ പരിഗണിക്കൂ. പാസ്പോർട്ട്, എസ്.എസ്.എൽ.സി. ബുക്ക് എന്നിവ ഒഴിവാക്കി.

18 വയസ്സിനു മുകളിലുള്ളവർക്ക് എസ്.എസ്.എൽ.സി. ബുക്ക് ജനനത്തീയതിയുടെ തെളിവായി ഉപയോഗിക്കാം. അതിനായി കവർ പേജ്, വിലാസമുള്ള പേജ്, ബോർഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാർക്ക് ഷീറ്റ് എന്നിവ നൽകണം. എസ്.എസ്.എൽ.സി. ബുക്കിലെ പേര് ആധാറുമായി കൃത്യമായി പൊരുത്തപ്പെടണം.


Share our post
Continue Reading

PERAVOOR3 mins ago

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Kannur27 mins ago

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

THALASSERRY2 hours ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

THALASSERRY3 hours ago

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Kerala3 hours ago

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Kerala3 hours ago

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Kerala4 hours ago

ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും കർശന നിയന്ത്രണം

Kerala5 hours ago

മഞ്ഞപ്പിത്തം അതിവേഗം പടരുന്നു : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Kerala5 hours ago

സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു

Kannur7 hours ago

സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!