നിർമ്മാണത്തിലിരിക്കുന്ന എടൂർ പാലത്തിൻകടവ് റോഡിലെ കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നു.

Share our post

ഇരിട്ടി: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന എടൂർ – പാലത്തിൻകടവ് കെ എസ് ടി പി റോഡിൽ കലുങ്കിന്റെ പുതുതായി തീർത്ത സംരക്ഷണ ഭിത്തി തകർന്നു.

ചെമ്പോത്തനാടി കവലക്ക് സമീപമുള്ള പുതുക്കിപണിയാത്ത വീതികുറഞ്ഞ പഴയ കലുങ്കിന് മുകളിൽ പുതുതായി തീർത്ത സംരക്ഷണ ഭിത്തി റോഡിന്റെ അറ്റകുറ്റ പണികൾ ചെയ്തുകൊണ്ടിരുന്ന ജെ .സി. ബി തട്ടി മറിഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ റോഡ് പണിയിലേർപ്പെട്ട തൊഴിലാളികൾ ആരുടെയും ശ്രദ്ധയിൽ പെടത്തവിധം അടർന്നുവീണ ഭിത്തി ജെ. സി .ബി ഉപയോഗിച്ച് 25 മീറ്ററോളം ദൂരെത്തേക്ക് മാറ്റുകയായിരുന്നു.

ഈ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളും രാഷ്ട്രീയ പാർട്ടികളും നിരവധി ആരോപണങ്ങൾ ഉയർത്തുകയും സമരങ്ങൾ സംഘടിപ്പിക്കുരുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ പുതുതായി പണിത സംരക്ഷണഭിത്തി അപ്പാടെ മറിഞ്ഞു വീണിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!