Kerala
കണ്ണപുരം റിജിത്ത് കൊലക്കേസ്; പ്രോസിക്യൂഷൻ വാദം പൂർത്തിയായി, 27ന് ക്രോസ് വിസ്താരം

തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കണ്ണപുരത്തെ റിജിത്ത് കൊലക്കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി.
സാക്ഷികളുടെ ക്രോസ് വിസ്താരത്തിനായി കേസ് മേയ് 27ന് തലശ്ശേരി മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് റൂബി കെ. ജോസ് വീണ്ടും പരിഗണിക്കും.
കേസിൽ മുൻ ജില്ല ഗവ. പ്ലീഡർ അഡ്വ. ബി.പി. ശശീന്ദ്രനെ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയോഗിച്ചതിനു ശേഷമാണ് വീണ്ടും വിചാരണ ആരംഭിക്കുന്നത്.
ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടൻ വീട്ടിൽ വി.വി. സുധാകരൻ (50), കോത്തല താഴെ വീട്ടിൽ കെ.ടി. ജയേഷ് (35), വടക്കെ വീട്ടിൽ വി.വി. ശ്രീകാന്ത് (40), പുതിയ പുരയിൽ പി.പി. അജീന്ദ്രൻ (44), ഇല്ലിക്കൽ വളപ്പിൽ ഐ.വി. അനിൽകുമാർ (45), പുതിയ പുരയിൽ പി.പി. രാജേഷ് (39), കോത്തല താഴെ വീട്ടിൽ അജേഷ് (34), ചാക്കുള്ള പറമ്പിൽ സി.പി. രഞ്ജിത്ത് (39), വടക്കെവീട്ടിൽ വി.വി. ശ്രീജിത്ത് (40), തെക്കേ വീട്ടിൽ ടി.വി. ഭാസ്കരൻ (60) എന്നിവരാണ് കേസിലെ പ്രതികൾ.
2005 ഒക്ടോബർ രണ്ടിന് രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചൻക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കൾക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികൾ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കണ്ണപുരത്തെ അരക്കൻ വീട്ടിൽ റിജിത്തിനെ (26) വെട്ടി കൊലപ്പെടുത്തിയത്.
കുടെയുണ്ടായ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.വി. നികേഷ്, ചിറയിൽ വികാസ്, കെ. വിമൽ തുടങ്ങിയവർക്ക് വെട്ടേറ്റിരുന്നു. നികേഷിന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്.
കെ. ഉമേഷ്, പി.പി. സജീവൻ, കോടതിയിലെ പ്രോപ്പർട്ടി ക്ലാർക്ക് വി.സി. ജയരാജൻ, വില്ലേജ് ഓഫിസർ പി.വി. അരവിന്ദൻ, പി.കെ. ബാലൻ, ഫോറൻസിക് സർജൻ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള, ഡോ. വിദ്യാധരൻ, ഡോ. ഹിലാരി സലാം, സയിന്റിഫിക് എ. ബാബു, പൊലീസ് ഫോട്ടോഗ്രാഫർ പി.വി. സുരേന്ദ്രൻ, പൊലീസ് ഓഫിസർമാരായ, എ.വി. ജോർജ്, ടി.പി. പ്രേമരാജൻ, കെ. പുരുഷോത്തമൻ, പ്രകാശൻ, കെ. രവീന്ദ്രൻ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്