Connect with us

Kannur

തലശേരി ജനറൽ ആസ്പത്രി ഈ മാറ്റം .. സ്വപ്‌ന സമാനം

Published

on

Share our post

തലശേരി: ശീതീകരിച്ച ഒപി മുറികളിലെത്തുമ്പോൾ ഇന്നും വിയർത്തൊലിച്ച് ക്യൂവിൽനിന്ന് ഡോക്ടറെ കണ്ടത് ഓർമവരും. പരിമിതികൾക്കിടയിലും തലശേരി ജനറൽ ആസ്പത്രിയിലെ അതിവേഗമുള്ള മാറ്റം ഒപി കവാടത്തിനരികിലെ കൂട്ടിരിപ്പുകാരുടെ സംസാര വിഷയത്തിലൊന്നായിരുന്നു.

പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ തലശേരി കോട്ടയ്ക്കും കടലിനും തൊട്ട് കിടക്കുന്ന ആസ്പത്രിയുടെ അടിസ്ഥാന സൗകര്യ വികസനം എന്നും ഒരു വെല്ലുവിളിയാണ്. എന്നാൽ ഈ വെല്ലുവിളി മറികടന്ന്‌ നഗരസഭയുടെ രണ്ടര ഏക്കർ സ്ഥലത്ത് കണ്ടിക്കലിൽ പുതിയ ആസ്പത്രിയും ഒപ്പം അമ്മയും കുഞ്ഞും ആസ്പത്രിയെന്ന സ്വപ്ന പദ്ധതിയും വേരോട്ടമുറപ്പിച്ചുകഴിഞ്ഞു.

സർക്കാർ, നഗരസഭ ഫണ്ടുകളും എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുമാണ് ആസ്പത്രിയുടെ മുഖഛായ മാറ്റിയത്‌. നഗരസഭ വാർഷിക പദ്ധതിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡും സർജിക്കൽ വാർഡും നവീകരിച്ചു. പുരുഷന്മാരുടെ മെഡിക്കൽ വാർഡിനും പുതുമോടിയായി.

ആരോഗ്യ വകുപ്പ് പ്ലാൻ ഫണ്ടിൽ ക്യാൻസർ വാർഡിന്റെയും ഐസിയുവിന്റെയും നിർമാണം പൂർത്തിയാക്കി.
ലോക്‌ഡൗൺ കാലത്ത് ഓക്സിജൻ പ്ലാന്റും ഒരുക്കി. സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ മെഡിക്കൽ ലാബ്, ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ കെട്ടിടം, കുട്ടികളുടെ വാർഡ്, ട്രോമ കെയർ യൂണിറ്റ്, നവജാത തീവ്രപരിചരണ യൂണിറ്റ് എന്നിവയെല്ലാം ആസ്പത്രി വികസനത്തിന്റെ നേർകാഴ്ചകളാണ്.

ഡോക്ടർമാർക്കും ജീവനക്കാർക്കും ഒഴിവു സമയം ചെലവഴിക്കാനും മാനസിക സംഘർഷം കുറയ്ക്കാനുമുള്ള ഒരു ഇടമായി ലെെബ്രറിയും ആശുപത്രിയിലുണ്ട്. ദേശീയ ആരോഗ്യ മിഷനിൽ 1.10കോടി വിനിയോഗിച്ച് നിർമിച്ച മലിനജല സംസ്കരണ യൂണിറ്റും ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. പേ വാർഡ് നവീകരണവും പുരോഗമിക്കുന്നു.

4 ശസ്ത്രക്രിയാ 
തിയറ്റർ കോംപ്ലക്സ്
ജനറൽ ആസ്പത്രിയിൽ എംഎൽഎ ഫണ്ടിൽ ഒന്നരക്കോടിയിൽ അത്യാധുനിക സംവിധാനങ്ങളോടെ ആസ്പത്രിയിൽ നാല് ശസ്ത്രക്രിയാ തിയറ്ററുകളാണ് സജ്ജമായത്. യൂറോളജി, ഓർത്തോ വിഭാഗങ്ങൾക്കായി മൂന്നും ജനറൽ സർജറി, ഇഎൻടി, ദന്തരോഗ വിഭാഗം ഒരു ശസ്ത്രക്രിയാ തിയറ്ററുമുണ്ട്. കുട്ടികളുടെ ഐസിയു, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, വിശ്രമ മുറി എന്നിവയും അടങ്ങുന്നതാണ് തിയറ്റർ.

വൃക്കരോഗികൾക്ക്‌ സാന്ത്വനം പകർന്ന്‌
വൃക്കരോഗികൾക്ക് കരുതലായി മാറിയ ആസ്പത്രിയിലെ ഡയാലിസിസ് യൂണിറ്റ് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് 50500 ലേറെ ഡയാലിസിസ് ചെയ്‌തു. ഇൻഷൂറൻസ് പരിരക്ഷയുള്ളവർക്ക് മരുന്ന് ഉൾപ്പെടെ സൗജന്യമായും അല്ലാത്തവർക്ക് അറുനൂറ് രൂപയും അടയ്‌ക്കണം. രാവിലെ ആറുമുതൽ നാലു ഷിഫ്റ്റുകളിലായി യൂണിറ്റ് പ്രവർത്തിക്കുന്നതിനാൽ ഒരു സമയം പതിനൊന്ന് രോഗികൾ എന്ന ക്രമത്തിൽ 44 പേർക്ക് ഡയാലിസിസ്‌ നടത്താം.
അമ്മയും കുഞ്ഞും 
ആശുപത്രി നിർമാണം തുടങ്ങി
കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ട് അമ്മയും കുഞ്ഞും ആസ്പത്രി നിർമാണം ആരംഭിച്ചു. ജനങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചാണ് കണ്ടിക്കലിൽ 2.52 ഏക്കർ സ്ഥലം വാങ്ങിയത്. സ്പീക്കർ എ എൻ ഷംസീറിന്റെ ഇടപെടലിൽ എല്ലാ കുരുക്കും തീർത്താണ് ആസ്പത്രി നിർമാണത്തിലേക്ക് കടക്കുന്നത്. സ്ഥലം മണ്ണിട്ട് നികത്തി പെെലിങ് പ്രവൃത്തി നടത്താനുള്ള നടപടി പൂർത്തിയായി.

സർക്കാരിന്റെ 
അകമഴിഞ്ഞ സഹായം
ഇത്തവണത്തെ ബജറ്റിൽ ആസ്പത്രി വികസനത്തിനായി പത്ത് കോടിയാണ് സർക്കാർ പ്രഖ്യാപിച്ചത്. സാങ്കേതിക തടസ്സങ്ങൾ ആസ്പത്രി വികസനത്തെ ബാധിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട്‌ മനസിലാക്കി മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താൻ തലശേരി ജനറൽ ആസ്പത്രിക്ക് സാധിക്കുന്നുണ്ട്. ദിവസേന രണ്ടായിലത്തിലേറെ പേർ ഒപിയിൽ ചികിത്സ തേടുന്നു. 59 ഡോക്ടർമാരുടെ സേവനം ആശുപത്രിയിലുണ്ട്‌. സ്പീക്കർ എ എൻ ഷംസീറിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി ആസ്പത്രിക്ക് പുതിയ കെട്ടിടവും യാഥാർഥ്യമാകാൻ പോകുന്നു.
ഡോ. വി കെ രാജീവൻ, ആശുപത്രി സൂപ്രണ്ട്

അസൗകര്യം ഒന്നുമില്ല
പതിനാല് വർഷം മുന്നേ പ്രസവത്തിനായി ആസ്പത്രിയിൽ വരുമ്പോൾ പരിമിതമായ സൗകര്യങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് വാർഡുകളെല്ലാം ഹൈടെക് ആണ്. ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ആസ്പത്രി ശുചീകരണത്തിലും നമ്പർവൺ ആണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് കിട്ടുന്നതും ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ആശ്വാസമാണ്.
സാബിറ (തലശേരി മട്ടാമ്പ്രം സ്വദേശി )


Share our post

Kannur

കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഹജ്ജ് പഠന ക്യാമ്പ്

Published

on

Share our post

കണ്ണൂർ :കെ.എൻ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പ്രാവശ്യം ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചവർക്കും ഇനിയും ഹജ്ജിന്നും ഉംറക്കും പോകാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള KNM ഹജ്ജ് പഠന ക്യാമ്പ് 20/4/25 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച് നടക്കും . ഹജ്ജ് പഠന ക്യാമ്പ് KNM സംസ്ഥാന ഉപാധ്യക്ഷൻ ഡോ : ഹുസൈൻ മടവൂർ നിർവഹിക്കും . ക്യാമ്പിൽ പി. കെ. ഇബ്രാഹിം ഹാജി , ഡോ : സുൽഫിക്കർ അലി, ഡോ : ഏ. ഏ. ബഷീർ , ഇസ്ഹാഖ് അലി കല്ലിക്കണ്ടി, മൗലവി ജൗഹർ അയനിക്കോട് , ഷമീമ ഇസ്‌ലാഹിയ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

Kannur

കുടുംബശ്രീ ഫോര്‍ കെയര്‍ പദ്ധതിയിൽ അപേക്ഷിക്കാം

Published

on

Share our post

കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയിൽ എക്സിക്യൂട്ടീവാകാന്‍ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 25നും 40നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുബാംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനുമായി ചേര്‍ന്ന് ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സ് പരീശീലനം നൽകും. താത്പര്യമുള്ളവർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകളിൽ ബന്ധപ്പെടുക. കെ ഫോര്‍ കെയര്‍ സേവനങ്ങള്‍ നേടാന്‍ 9188925597 എന്ന നമ്പരില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Trending

error: Content is protected !!