Connect with us

KANICHAR

പൂളക്കുറ്റി ഉരുൾപൊട്ടൽ; ജനകീയ പ്രകൃതി സംരക്ഷണ സമിതി നിയമ പോരാട്ടത്തിലേക്ക്

Published

on

Share our post

കണിച്ചാർ : മൂന്ന്പേരുടെ മരണത്തിനും കണിച്ചാർ, കോളയാട്, പേരാവൂർപഞ്ചായത്തുകളിലായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കുമിടയാക്കിയ ഉരുൾപൊട്ടൽ ഇനി ആവർത്തിക്കാതിരിക്കാനും അനധികൃത ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനും ജനകീയ പ്രകൃതി സംരക്ഷണ സമിതി നിയമ പോരാട്ടത്തിനിറങ്ങുന്നു.

2022 ആഗസ്ത് ഒന്നിനും തുടർന്നുമുണ്ടായ ഉരുൾപൊട്ടലുകളുടെ പ്രധാന കാരണം ഈ പ്രദേശത്തെ ക്വാറികളിലെ അനിയന്ത്രിത സ്‌ഫോടനങ്ങളാണെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നുവെന്ന് ക്ജനകീയ പ്രകൃതി സംരക്ഷണ സമിതി പറഞ്ഞു.

ഈ പ്രദേശങ്ങളിൽ ഇനി ക്വാറിയുടെയോ ക്രഷറിന്റെയോ പ്രവർത്തനങ്ങൾ പാടില്ലെന്ന് കണിച്ചാർ പഞ്ചായത്ത് എട്ട്,ഒൻപത് വാർഡുകളിൽ പ്രത്യേക ഗ്രാമസഭ കൂടി ഐക്യകണ്‌ഠേന പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

എന്നാൽ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ലെന്ന് സംരക്ഷണ സമിതി ആരോപിച്ചു.

കളക്ടറുടെ വിലക്ക് നിലനിൽക്കുന്ന ഘട്ടത്തിലും ക്രഷർ പ്രവർത്തിച്ചുവെന്നുംഈ സാഹചര്യത്തിലാണ് നിയമ പോരാട്ടത്തിലേക്ക് കടക്കാൻ ജനകീയ പ്രകൃതി സംരക്ഷണ സമിതി തയ്യാറായതെന്നും ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.

ഉരുൾപൊട്ടൽ മേഖലകൾ കേന്ദ്രീകരിച്ചു നാടിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് സമിതിപ്രവർത്തിക്കുക.

ഭാരവാഹികൾ:രാജു ജോസഫ് വട്ടപ്പറമ്പിൽ(പ്രസി.), ഷിജു അറയ്ക്കക്കുടി(വൈസ്.പ്രസി.), സതീഷ് മണ്ണാർകുളം(സെക്രട്ടറി),വി.എസ്. ജോസഫ് (ജോ.സെക്ര.), ഷാജി കൈതക്കൽ (ട്രഷറർ).


Share our post

KANICHAR

കണിച്ചാർ ടൗൺ കപ്പേളയിൽ തിരുനാളിന് കൊടിയേറി

Published

on

Share our post

കണിച്ചാർ : കണിച്ചാർ സെന്റ് ജോർജ് പള്ളിക്ക് കീഴിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ കണിച്ചാർ ടൗണിൽ സ്ഥിതി ചെയ്യുന്ന കപ്പേളയിൽ തിരുനാളിന് കൊടിയേറി.ഇടവക വികാരി ഫാ. മാത്യു പാലമറ്റം പതാക ഉയർത്തി. മാർച്ച് 19 വരെ നടക്കുന്ന തിരുനാൾ ദിനങ്ങളിൽ കൊളക്കാട് ഇടവകാ അസിസ്റ്റന്റ് വികാരി ഫാ. നിധിൻ തകിടിയിൽ, പേരാവൂർ അസിസ്റ്റന്റ് വികാരി ഫാ. പോൾ മുണ്ടക്കൽ എന്നിവർ വിശുദ്ധ ബലിക്കും നൊവേനയ്ക്കും നേതൃത്വം നൽകും.


Share our post
Continue Reading

KANICHAR

വനിതാദിനാഘോഷത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ വനിതകൾക്കായി സിനിമ പ്രദർശനം

Published

on

Share our post

കണിച്ചാർ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ വനിതകൾക്കായി സിനിമ പ്രദർശനം നടക്കും. ഇന്ന് രാത്രി 09:30ന് കണിച്ചാർ ദേവ് സിനിമാസിൽ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയുടെ പ്രത്യേക പ്രദർശനമാണ് ഉണ്ടായിരിക്കുക. കണിച്ചാർ പഞ്ചായത്ത്, വനിതാശിശു വികസന വകുപ്പ്, സി.ഡി.എസ്. എന്നിവയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പ്രദർശനം ഉദ്ഘാടനം ചെയ്യും.


Share our post
Continue Reading

KANICHAR

കണിച്ചാർ പഞ്ചായത്തിൽ ഭവന പദ്ധതികൾക്കും ഗതാഗത മേഖലക്കും മുൻഗണന

Published

on

Share our post

കണിച്ചാർ: ഗതാഗത മേഖയ്ക്കും ഭവന പദ്ധതികൾക്കും പ്രധാന്യം നൽകി കണിച്ചാർ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 22,42,09,811 രൂപ വരവും 22,41,54,100 രൂപ ചിലവും 10,86,298 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാൻ്റി തോമസ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ഭവന പദ്ധതി കൾക്കായി 3,91,00,000 രൂപയും ഗതാഗത മേഖയ്ക്കായി 2,02,67,000 രൂപയും വകയിരുത്തി. മൃഗ സംരക്ഷണ മേഖലയ്ക്ക് ആകെ 46,05,000 രൂപ അനുവദിച്ചു.

കാർഷിക മേഖലയ്ക്ക് 15,19,100 രൂപയും ഉത്പാദന മേഖലയ്ക്ക് 77,84,100 രൂപയും വകയിരുത്തി. സാമൂഹികനീതി ഉറപ്പാക്കുന്നതിനായി പാർശ്വവത്കരി ക്കപ്പെട്ടവർ, പ്രത്യേക പരിഗണ അർഹിക്കുന്നവർ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷി ഉള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകിയുള്ള പദ്ധതികൾ നടപ്പാക്കും. 56,93,210 രൂപ ബജറ്റിൽ അനുവദിച്ചു. സ്വയം തൊഴിൽ മേഖലയ്ക്ക് 20,00,000 രൂപയും വനിതാ വികസനത്തിന് 27,41,750 രൂപയും വകയിരുത്തി. ആരോഗ്യ മേഖല യ്ക്ക് 38,88,000 രൂപ അനുവദിച്ചു. പട്ടിക ജാതി വികസനത്തിനുളള പദ്ധതികൾക്കായി 75,5,000 രൂപയും പട്ടികവർഗ ക്ഷേമത്തിനായി 1,72,40,000 രൂപയും വകയിരുത്തി. ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്കായി 22,08,000 രൂപ അനുവദിച്ചു.


Share our post
Continue Reading

Trending

error: Content is protected !!