സിഗ്നലിൽ കിടന്ന വാഹനങ്ങള്‍ക്കു പിന്നില്‍ ടോറസ് ലോറിയിടിച്ചു; അപകടത്തില്‍പ്പെട്ടത് എട്ട് വാഹനങ്ങൾ

തൃശ്ശൂര്‍: തൃശ്ശൂര്‍ പുതുക്കാട് ദേശീയപാതയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പതുക്കാട് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു പിന്നില്‍ ടോറസ് ലോറി വന്നിടിക്കുകയായിരുന്നു.
നാല് കാറുകൾ, ഒരു ടെമ്പോ, രണ്ടു സ്‌കൂട്ടര്‍, ടോറസ് ലോറി എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
പെരുമ്പാവൂരില്‍ നിന്ന് പൊള്ളാച്ചിക്കു പോകുന്ന ടോറസ് ലോറിയാണ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെ ഇടിച്ചത്. ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് ടോറസ് ഡ്രൈവറുടെ വിശദീകരണം. വാഹനങ്ങള്‍ക്ക് വലിയ തോതിലുള്ള നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പരിക്കേറ്റയാളെ ആസ്പത്രിയിലേക്കു മാറ്റി. മറ്റാര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വന്‍ ഗതാഗതക്കുരുക്കാണുണ്ടായത്.