ചിലരെയോര്‍ത്ത് നാണിച്ച് തല താഴ്‌ത്തേണ്ടി വരുന്നു – ടി.പത്മനാഭന്‍

Share our post

കണ്ണൂര്‍: ഉന്നതസ്ഥാനത്തുള്ള ചില മലയാളികളെക്കുറിച്ച് അഭിമാനിക്കുമ്പോള്‍ ചിലരെ ഓര്‍ത്ത് നാണിച്ച് തലതാഴ്‌ത്തേണ്ട സ്ഥിതിയാണെന്ന് എഴുത്തുകാരന്‍ ടി.പത്മനാഭന്‍.

അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വേട്ടയാടപ്പെടുമ്പോഴും നിലപാടില്‍ ഉറച്ചുനിന്ന ജോണ്‍ ബ്രിട്ടാസ് എം.പി. മലയാളികള്‍ക്ക് അഭിമാനമാണ്.

അതേസമയം സ്ഥാനമാനങ്ങള്‍ക്കുവേണ്ടി തെറ്റായ നിലപാട് സ്വീകരിച്ച പി.ടി. ഉഷയെ ഓര്‍ത്ത് നാണിച്ച് തലതാഴ്ത്തുന്നു -പത്മനാഭന്‍ പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായ ‘ടേണിങ് പോയിന്റ്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന അനുവദിച്ച അഭിപ്രായപ്രകടന സ്വാതന്ത്ര്യം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഇല്ലാതാക്കുകയാണ്. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ബ്രിട്ടാസിനെതിരെ രാജ്യസഭാധ്യക്ഷന്‍ നോട്ടീസയച്ചു.

ഭരണഘടനയനുസരിച്ച് തുടര്‍ന്നും അഭിപ്രായപ്രകടനം നടത്തുമെന്നാണ് ബ്രിട്ടാസ് ഇതിനോട് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ നിലപാടില്‍ മലയാളിയെന്ന നിലയില്‍ അഭിമാനമുണ്ട് -പത്മനാഭന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ സമരംചെയ്യുന്ന ഗുസ്തിതാരങ്ങള്‍ക്കെതിരെ സംസാരിച്ച പി.ടി.ഉഷയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!