മത്സ്യഫെഡ് മാര്‍ട്ടില്‍ നിയമനം

കണ്ണൂർ : എല്ലാ നിയോജക മണ്ഡലങ്ങളിലും ഹൈടെക്ക് ഫിഷ് മാര്‍ട്ട് ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡിന് സമീപവും മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉരുവച്ചാല്‍ ടൗണിന് സമീപവും സ്ഥാപിച്ച മത്സ്യഫെഡ് ഫിഷ് മാര്‍ട്ടിലേക്ക് സെയില്‍സ്, കട്ടിങ്, ബില്ലിങ് എന്നിവയില്‍ പ്രാവീണ്യമുള്ള യുവതീ യുവാക്കള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പരിധിയിലോ നിയോജക മണ്ഡലത്തിലോ ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് എട്ടിന് രാവിലെ 11 മണിക്ക് മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിൽ ഉള്ള മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0497 2731257