ഐഫോണും വിന്‍ഡോസ് പിസിയും തമ്മില്‍ ബന്ധിപ്പിക്കാം; ഫോണ്‍ ലിങ്ക് ആപ്പ് ഐ.ഓ.എസിലും

മൈക്രോസോഫ്റ്റ് ഫോണ്‍ ലിങ്ക് ആപ്പ് ഇപ്പോള്‍ ആപ്പിള്‍ ആപ്പ്‌സ്റ്റോറിലും. ഈ ആപ്പ് ഉപയോഗിച്ച് ഐഫോണുകള്‍ വിന്‍ഡോസ് കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതുവഴി കംപ്യട്ടര്‍ വഴി കോളുകള്‍ എടുത്ത് സംസാരിക്കാനും സന്ദേശങ്ങള്‍ അയക്കാനും നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാനുമെല്ലാം കഴിയും.
നേരത്തെ മാക്ക്ബുക്കുമായി മാത്രമേ ഐഫോണുകള്‍ ഈ രീതിയില്‍ ബന്ധിപ്പിക്കാന്‍ ആപ്പിള്‍ അനുവദിച്ചിരുന്നുള്ളൂ.
85 രാജ്യങ്ങളിലായി 39 ഭാഷകളില്‍ ഫോണ്‍ ലിങ്ക് ആപ്പിന്റെ ഐഓഎസ് പതിപ്പ് ലഭ്യമാക്കിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. അതേസമയം ഈ സൗകര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ വിന്‍ഡോസ് കംപ്യൂട്ടറുകളിലെ ഫോണ്‍ ലിങ്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
വിന്‍ഡോസ് പിസി ഉപയോഗിച്ച് ജോലി ചെയ്യുന്നവര്‍ക്ക് ഫോണ്‍ കയ്യിലെടുക്കാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് സഹായകമാണ് ഫോണ്‍ ലിങ്ക് ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ സൗകര്യം നേരത്തെ തന്നെ ലഭ്യമാണ്.
ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് കോളുകള്‍, സന്ദേശങ്ങള്‍, കോണ്‍ടാക്റ്റുകള്‍ എന്നിവ ഫോണ്‍ ലിങ്ക് ആപ്പിലൂടി പിസിയില്‍ ഉപയോഗിക്കാം. അതേസമയം ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മ്യൂസിക് ആപ്പ് ഉള്‍പ്പെടെ ചില ആന്‍ഡ്രോയിഡ് ആപ്പുകളും ഫോണ്‍ലിങ്ക് ആപ്പ് വഴി പിസിയുമായി ബന്ധിപ്പിക്കാനാവും.