ഉള്ളൂര്‍ പുരസ്‌കാരം രമ ചെപ്പിന്

കോഴിക്കോട് : മഹാകവി ഉള്ളൂര്‍ സ്മാരക സമിതി ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടഷന്‍ 2022 -ലെ ഉള്ളൂര്‍ പുരസ്‌കാരം രമ ചെപ്പിന്റെ ‘പെണ്ണു പൂത്തപ്പോള്‍’ എന്ന കവിതാസമാഹാരത്തിന്.
രമ ചെപ്പ് എന്ന തൂലികാനാമത്തില്‍ എഴുതിവരുന്ന രമാദേവി കോഴിക്കോട് ജില്ലയില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്. രമാദേവി എന്ന പേരില്‍ ബാലസാഹിത്യവും എഴുതി വരുന്നു.