Connect with us

Kannur

ജില്ലയിൽ ‘ശുചിത്വ ഹർത്താൽ’ ആചരിക്കും

Published

on

Share our post

കണ്ണൂർ: ‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് മുമ്പ്‌ പൂർത്തിയാക്കാൻ നിർദേശം. 30ന് ജില്ലയിൽ ശുചിത്വ ഹർത്താൽ ആചരിക്കും.

കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്ഥാപന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷർ, സെക്രട്ടറിമാർ, അസി.

സെക്രട്ടറിമാർ, നോഡൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർക്കായി നടത്തിയ ശിൽപ്പശാലയിലാണ് നിർദേശം.

വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മുഴുവൻ മാലിന്യവും ജൂൺ അഞ്ചിനകം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിക്കും.

തുടർന്ന് ഇവ കൃത്യമായി നിർമാർജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും മാലിന്യമുക്ത പൊതുയിടങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

പൊതു ഇടങ്ങളിൽ മറ്റും മാലിന്യം വലിച്ചെറിയുകയും ശരിയായ രീതിയിൽ മാലിന്യ സംസ്‌കരണം നടത്താതിരിക്കുകയും ചെയ്യുന്നവർക്ക് എതിരെ ദുരന്ത നിവാരണ നിയമ പ്രകാരം പിഴ ചുമത്താനും നിയമ നടപടി സ്വീകരിക്കാനും കഴിയുമെന്നും കലക്ടർ അറിയിച്ചു.


Share our post

Kannur

കണ്ണൂർ ഏര്യം തെന്നത്ത് കഞ്ചാവ് വേട്ട; രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു

Published

on

Share our post

കണ്ണൂർ : പരിയാരം ഏര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ കെ. ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എക്‌സൈസ് കേസുകളില്‍ പ്രതിയാണ് ഷമ്മാസ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. പരിയാരം പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


Share our post
Continue Reading

Kannur

ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയില്‍

Published

on

Share our post

പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നുവരുന്നത.് കണ്ണവം, ചൊക്ലി, മട്ടന്നൂര്‍, പരിയാരം, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനുകള്‍ എന്നിവയ്ക്കാണ് പുതിയ കെട്ടിടങ്ങള്‍ ലഭിച്ചത്. സംസ്ഥാന പ്ലാനിംഗ് സ്‌കീമില്‍ നിന്ന് 2.49 കോടി രൂപ ചെലവില്‍ 8000 ചതുരശ്ര അടിയില്‍ രണ്ടുനിലകളിലായാണ് കണ്ണവം പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ചൊക്ലി പോലീസ് സ്റ്റേഷന് 94 ലക്ഷം രൂപ, മട്ടന്നൂര്‍ പോലീസ് സ്റ്റേഷന് 1.84 കോടി രൂപ, പരിയാരം പോലീസ് സ്റ്റേഷന് 1.81 കോടി രൂപ, കണ്ണൂര്‍ വിജിലന്‍സിന് ഒരു കോടി രൂപ, ചെലവിലാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. എല്ലാ സ്റ്റേഷനുകളിലും ഇന്‍സ്‌പെക്ടര്‍, എസ് ഐ എന്നിവര്‍ക്ക് ഓഫീസ് മുറി, മറ്റ് പോലീസുകാര്‍ക്ക് വിശ്രമമുറി, ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള മുറി, റെക്കോര്‍ഡ്‌സ് റൂം, ലോക്കപ്പ് റൂം, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങള്‍ അടക്കമുള്ള ഇന്ററോഗേഷന്‍ റൂം എന്നിവ ഉള്‍പ്പെടും. ജനസൗഹൃദ പോലീസ് സ്റ്റേഷനുകളാണ് പുതുതായി നിര്‍മിച്ചവയെല്ലാം. പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന് പുറകിലായി 25 സെന്റ് സ്ഥലം പിണറായി പോലീസ് സ്റ്റേഷന് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇത് 2025 അവസാനത്തോടെ പൂര്‍ത്തിയാകും.

എം ഒ പി എഫ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 55.95 ലക്ഷം രൂപയ്ക്കാണ് കണ്ണൂര്‍ സിറ്റി പോലീസ് ജില്ലാ ഫോറന്‍സിക് സയന്‍സ് ലാബ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെമിസ്ട്രി, ബയോളജി, ഫിസിക്‌സ് ഡിവിഷനുകളും സൈബര്‍ ലാബും ഉള്‍പ്പെടുന്നതാണ് ഫോറന്‍സിക് ലാബ്. എ ആര്‍ ക്യാമ്പില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എട്ട് ലക്ഷം, പോലീസ് കമാന്‍ഡിങ് കണ്‍ട്രോള്‍ റൂമിന് 20 ലക്ഷം, പോലീസ് ക്ലബ് നവീകരണത്തിന് 22 ലക്ഷം, പോലീസ് ആസ്ഥാനത്ത് വാട്ടര്‍ ടാങ്ക് നിര്‍മാണത്തിനായി 10 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. ജില്ലാ പോലീസ് സമുച്ചയത്തിനായുള്ള 898 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. ക്രൈംബ്രാഞ്ച് ഓഫീസ് നിര്‍മ്മാണത്തിന് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. കൂടാതെ തളിപ്പറമ്പ്, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ വനിത ശിശു സൗഹൃദ ഇടങ്ങള്‍, കണ്ണൂര്‍ റൂറല്‍ പോലീസിന് കീഴില്‍ ആലക്കോട് പുതിയ സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവയും പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്ന വലിയ വികസനങ്ങളാണ്.

കണ്ണൂരിലെ യുവ ജനങ്ങളെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നടപ്പിലാക്കിയ സേ യെസ് ടൂ സ്‌പോര്‍ട്‌സ്, സേ നോ ടു ഡ്രഗ്‌സ് എന്ന പരിപാടിയുടെ ഭാഗമായി കണ്ണൂരില്‍ #നിര്‍മിച്ച 60മീറ്റര്‍ നീളവും 44 മീറ്റര്‍ വീതിയിലുമുള്ള ടര്‍ഫ് ജില്ലാ പോലീസിന്റെ വികസന നേട്ടങ്ങളില്‍ ഒന്നാണ്. ഫ്‌ലഡ് ലൈറ്റ്, മൂന്ന് തട്ടുകളോട് കൂടിയ50 മീറ്റര്‍ പവലിയന്‍, പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കുമായി 600 മീറ്റര്‍ ജോഗിങ് ട്രാക്ക്, ട്രാക്കില്‍ ഇരുവശത്തും വൈദ്യുതി വിളക്കുകള്‍, കളിക്കാര്‍ക്ക് വസ്ത്രം മാറാനും വിശ്രമിക്കാനുമായി രണ്ട് മുറികള്‍, സ്റ്റോര്‍ മുറി, ഓഫീസ് മുറി, ശുചിമുറികള്‍ എന്നിവയുമുണ്ട്.


Share our post
Continue Reading

Kannur

തളിപ്പറമ്പ് പട്ടുവം അരിയില്‍ യുവതി ഉറക്കത്തിനിടയില്‍ മരിച്ചു

Published

on

Share our post

തളിപ്പറമ്പ് :പട്ടുവം അരിയില്‍ യുവതി ഉറക്കത്തിനിടെ മരണമടഞ്ഞു. കിടപ്പു മുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട യുവതിയെ തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റല്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുബഷീറിൻ്റെ ഭാര്യയായ കടവൻഹൗസില്‍ നഫീസത്തുല്‍ മിസിരിയ (20) മരണപ്പെട്ടത്. പത്ത് മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. പരേതനായ മുജീബിൻ്റെയും സുഹറയുടെയും മകളാണ്. സഹോദരങ്ങള്‍: മുസമ്മില്‍, മുസിരിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജിലെക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!