Connect with us

Kerala

ജവാന്‍ പ്രീമിയം ടിപ്പിള്‍ എക്‌സ് റം വരുന്നു; ഇനി ഒരു ദിവസം 15,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കും

Published

on

Share our post

പത്തനംതിട്ട: പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ പുതുതായി സ്ഥാപിച്ച രണ്ട് ബെല്‍റ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. മന്ത്രി എം.ബി രാജേഷാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. 4.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബെല്‍റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇതോടെ ഒരു ദിവസം 15,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാവും. രണ്ട് മാസത്തിനുള്ളില്‍ ജവാന്‍ പ്രീമിയം ട്രിപ്പിള്‍ എക്‌സ് റം ഉത്പാദിപ്പിക്കാനുള്ള നടപടികളാണ് പൂര്‍ത്തിയാകുന്നത്. നിലവില്‍ ജവാന്‍ സ്‌പെഷ്യല്‍ റം ഒരു ലിറ്റര്‍ കുപ്പികളിലാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

പുതിയതായി 750, 500 മില്ലികളില്‍ വീതമുള്ള കുപ്പികളിലും വിതരണം ചെയ്യും. 1954-ല്‍ ഇന്ത്യന്‍ മിലിറ്ററി കാന്റീലേക്കുള്ള മദ്യ നിര്‍മ്മാണം ഇവിടെ ആരംഭിച്ചിരുന്നു. ഇതാണ് ഇവിടെ ഉദ്പാദിപ്പിക്കാനുള്ള മദ്യത്തിന് ജവാന്‍ എന്ന പേര് ലഭിക്കാനുള്ള കാരണം.

മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, കെ. എസ്. ഇ .ബി ജനറല്‍ മാനേജര്‍മാരായ ടികെ വിശ്വനാഥന്‍, സിയു അഭിലാഷ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ പ്രദീപ്, കമ്പനി ജനറല്‍ മാനേജര്‍ ജോയല്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനം മന്ത്രിക്ക് വിശദീകരിച്ചു.

അഡ്വ: ആര്‍ സനല്‍കുമാര്‍, അഡ്വ ഫ്രാന്‍സിസ് വി. ആന്റണി, ബാലചന്ദ്രന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഫാക്ടറി ആധുനികവത്കരിക്കാനുള്ള പദ്ധതികളും മന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചു. കാലപ്പഴക്കമുള്ള പഴയ കെട്ടിടങ്ങളാണ് വലിയ ഭീഷണി.


Share our post

Kerala

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു: റെയില്‍വേക്ക് ലാഭം 8,913 കോടി

Published

on

Share our post

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വേ അഞ്ച് വര്‍ഷത്തില്‍ 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സെഷന്‍ പുനസ്ഥാപിക്കണമെന്ന് പാര്‍ലമെന്റില്‍ നിരവധി തവണ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരോ യാത്രക്കാര്‍ക്കും ശരാശരി 46 ശതമാനം കണ്‍സെഷന്‍ നിലവില്‍ തന്നെ റെയില്‍വേ നല്‍കുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും 58 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും 40 മുതല്‍ 50 ശതമാനം വരെ ഇളവുകളാണ് എല്ലാ ക്ലാസുകളിലുമുള്ള ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ നല്‍കിയിരുന്നത്. 2020 മാര്‍ച്ച് 20നാണ് ഇത് അവസാനിപ്പിച്ചത്. 2020 മാര്‍ച്ച് 20നും 2025 ഫെബ്രുവരി 28നുമിടയില്‍ 31.35 കോടി മുതിര്‍ന്ന പൗരന്മാര്‍യാത്ര ചെയ്തിട്ടുണ്ടെന്നും ഇവരില്‍ നിന്ന് 8,913 വരുമാനം നേടിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.


Share our post
Continue Reading

Kerala

തണ്ണിമത്തനിലെ മാരക മായം എങ്ങനെ അറിയാം? ഇതാ ഒരു എളുപ്പ​ ക്രിയ

Published

on

Share our post

ചൂടുകാലം തണ്ണിമത്തന്റെ കാലംകൂടിയാണ്. എല്ലാവർക്കും ഇഷ്ടപ്പെട്ട ഈ പഴവർഗം ഉഷ്ണമകറ്റാൻ ഏറ്റവും നല്ലതാണ്. എന്നാൽ, കാഴ്ചയിൽ നല്ലതെന്ന് കരുതി പലപ്പോഴും വാങ്ങിക്കുടുങ്ങാറുണ്ട്. ഇന്ന് തണ്ണിമത്തിനിലും വ്യാപകമായ മായം കണ്ടുവരുന്നു. അപകടകരമായ ‘എരിത്രോസിൻ’ എന്ന രാസവസ്തുവാണ് കൃത്രിമ നിറത്തിനായി സർവ സാധാരണമായി ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കളിൽ കടുത്ത നിറത്തിനായി ‘ഈ പിങ്ക് ഡൈ’ ഉപയോഗിക്കുന്നു. ഇത് അൽപം വെള്ളത്തിൽ കലർത്തി സിറിഞ്ചു വഴി തണ്ണിമത്തന്റെ അകത്തേക്ക് കുത്തിവെച്ചാണ് നിറം നൽകുന്നത്. തണ്ണിമത്തൻ ഇത്തരത്തിൽ മായം ചേർത്തതാണോ എന്നറിയാൻ ഒരു എളുപ്പ വഴിയുണ്ട്. ആദ്യം രണ്ടായി മുറിക്കുക. ശേഷം ഒരു വൃത്തിയുള്ള വെള്ള കോട്ടൺ അല്ലെങ്കിൽ ടിഷ്യൂ എടുത്ത് അതിന്റെ ഉപരിതലത്തിൽ വെച്ച് ഒപ്പുക. കോട്ടന്റെ നിറം ചുവപ്പായി മാറുകയാണെങ്കിൽ അതിന്റെ അർഥം മായം ചേർന്നതാണെന്നാണ്. നിറം മാറുന്നില്ല എങ്കിൽ അത് വ്യാജനല്ല, ഒറിജിനൽ ആണെന്ന് ഉറപ്പിക്കാം.


Share our post
Continue Reading

Kerala

ചിക്കന്‍ഗുനിയ;കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Published

on

Share our post

ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കന്‍ഗുനിയ പരത്തുന്നത്. അതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂര്‍വ ശുചീകരണ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മഴക്കാലപൂര്‍വ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കന്‍ഗുനിയയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുന്‍പ് ചിക്കന്‍ഗുനിയ വന്നിട്ടുള്ളവര്‍ക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതല്‍ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. യൂണിയന്‍ ദ്വീപുകളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളില്‍ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.


Share our post
Continue Reading

Trending

error: Content is protected !!