അൺ എയ്ഡഡ് സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ ത്രിതല സമിതി

കൊച്ചി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, സംസ്ഥാന സിലബസിലെ അൺ എയ്‌ഡഡ് സ്കൂളുകൾ എന്നിവയിലെ ഫീസ് നിയന്ത്രണത്തിന് ത്രിതല റെഗുലേറ്ററി കമ്മിറ്റികൾ രൂപീകരിക്കും. ഇതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഹൈക്കോടതിയിൽ അറിയിച്ചു.
സി.ബി.എസ്.ഇ സ്കൂളുകളിൽ ഫീസ് നിർണയത്തിന് നിയമപരമായ ഫോറം വേണമെന്നാവശ്യപ്പെടുന്ന ഹർജിയിലാണിത്. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കി.നിർദ്ദേശങ്ങൾ
▪︎സ്കൂൾ, ജില്ലാ, സംസ്ഥാന തല സമിതികൾ വേണം
▪︎സ്കൂളുകളിലെ സൗകര്യങ്ങൾക്കനുസരിച്ച് ഫീസ് നിർണയിക്കും
▪︎സ്കൂൾ തല കമ്മിറ്റിയിൽ മൂന്ന് പി.ടി.എ പ്രതിനിധികൾ
▪︎മൂന്നു മാസത്തിലൊരിക്കൽ കമ്മിറ്റികൾ യോഗം ചേരണം▪︎ശമ്പളം, വെള്ളം, വൈദ്യുതി, ലാബ് തുടങ്ങിയ ചെലവുകൾ പരിഗണിച്ച് ഫീസ്
▪︎കമ്മിറ്റി നിശ്ചയിക്കുന്ന ഫീസിൽ കൂടുതൽ സ്കൂളുകൾ വാങ്ങരുത്
▪︎കാരണം വ്യക്തമാക്കി രസീത് നൽകാതെ ഒരു ഫീസും ഈടാക്കരുത്
▪︎തലവരി ഫീ, റീ അഡ്മിഷൻ ഫീ എന്നിവ പാടില്ല
▪︎സ്കൂൾതല സമിതി ഫീസ് നിർണയത്തിൽ പരാജയപ്പെട്ടാൽ ജില്ലാതല സമിതിക്ക് വിടണംജില്ലാതലസമിതി
▪︎വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ചെയർമാൻ
▪︎ഡി.ഇ.ഒ കൺവീനർ
▪︎സ്കൂൾ മാനേജ്മെന്റുകളുടെ പ്രതിനിധി
▪︎എല്ലാ വർഷവും ഡിസം. 31നകം സമിതികൾ രൂപീകരിക്കണം
▪︎ഫീസ് നിർണയ പരാതികളിൽ തീരുമാനമെടുക്കാംസംസ്ഥാനസമിതി
▪︎പൊതു വിദ്യാഭ്യാസ ഡയറക്ടർ ചെയർമാനായ എട്ടംഗ സമിതി
▪︎അഡി. ഡയറക്ടർ കൺവീനർ
▪︎ജില്ലാതല സമിതികളുടെ ഉത്തരവുകൾ പരിശോധിക്കും
▪︎ജില്ലാതല സമിതിയുടെ ഉത്തരവു പാലിക്കാതിരുന്നാൽ ഇടപെടും
▪︎സംസ്ഥാന സമിതിയുടെ ഉത്തരവു പാലിച്ചില്ലെങ്കിൽ സർക്കാരിന് റിപ്പോർട്ട് ചെയ്യും