വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം; എട്ടുവയസ്സുകാരി മരിച്ചു,മൂന്ന് കുട്ടികൾക്ക് പരിക്ക്

കണ്ണൂര്‍: തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിൽ പൊളിച്ചുനീക്കുകയായിരുന്ന വീടിന്റെ മൺചുമർ വീണ് എട്ടുവയസ്സുകാരി മരിച്ചു. മൂന്നു കുട്ടികൾക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചുമർ പൊളിച്ചുനീക്കുന്നതിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റ കുട്ടികളെ ആസ്പത്രിയിലെത്തിച്ചത്.
മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെയാണ് ജസ ഫാത്തിമ മരിച്ചത്.
കുപ്പം എം.എം.യു.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ജസ ഫാത്തിമയുടെ കബറടക്കം ശനിയാഴ്ച 12.30-ന് തിരുവട്ടൂർ