Connect with us

Local News

പേരാവൂർ വ്യാപാരോത്സവം; സ്വർണ നാണയം ഓടംതോട് സ്വദേശിക്ക്

Published

on

Share our post

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ വ്യാപാരോത്സവം പ്രതിവാര സ്വർണനാണയ സമ്മാനകൂപ്പണിൻ്റെ നറുക്കെടുപ്പ് എട്ടാം വാർഡ് മെമ്പർ രാജു ജോസഫ് നിർവഹിച്ചു.യു.എം.സി പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മധു നന്ത്യത്ത്, ജിജു സെബാസ്റ്റ്യൻ, വിനോദ് റോണക്സ്, നാസർ ബറാക്ക, അർഷാദ് ക്ലാസി തുടങ്ങിയവർ സംബന്ധിച്ചു.ഓടംതോട് സ്വദേശി എൻ.ടി.ജോണിക്ക് പേരാവൂർ ന്യൂ ഫാഷൻസിൽ നിന്നും നല്കിയ കൂപ്പണിനാണ് സമ്മാനം ലഭിച്ചത്.


Share our post

MATTANNOOR

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

Published

on

Share our post

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.


Share our post
Continue Reading

PERAVOOR

സി.പി.ഐ പേരാവൂർ മണ്ഡലം സമ്മേളനം മുഴക്കുന്നിൽ

Published

on

Share our post

പേരാവൂർ : സി.പി.ഐ പേരാവൂർ മണ്ഡലം സമ്മേളനം മെയ് 10,11(ശനി, ഞായർ) ദിവസങ്ങളിൽ മുഴക്കുന്നിൽ നടക്കും. ശനിയാഴ്ച രണ്ട് മണി മുതൽ മുൻകാല നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ നിന്ന് പതാക ജാഥകൾ തുടങ്ങും. കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ, മുരിങ്ങോടി എന്നിവിടങ്ങളിൽ നിന്നുള്ള സ്മൃതി പതാക ജാഥകൾ മുഴക്കുന്ന് കടുക്കാപാലത്ത് സംഗമിക്കും. തുടർന്ന് പ്രകടനത്തിനു ശേഷം അഞ്ച് മണിക്ക് മുഴക്കുന്ന് കാനം രാജേന്ദ്രൻ നഗറിൽ പൊതു സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ അസി. സെക്രട്ടറിമാരായ എ. പ്രദീപൻ, കെ. ടി.ജോസ്, ജില്ലാ എക്സി. അംഗം അഡ്വ. വി. ഷാജി, സി. കെ. ചന്ദ്രൻ എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനം സംസ്ഥാന എക്സി. അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.പി സന്തോഷ്‌ കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.പി ഷൈജൻ, ഒ കെ ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

IRITTY

35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

Published

on

Share our post

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!