KELAKAM
സൗഹൃദച്ചെപ്പുകളാണ്, ഓരോ റമദാൻ രാവുകളും
കേളകം: റമദാനായാൽ അടക്കാത്തോട്ടുകാർക്ക് സൗഹൃദം പുതുക്കാനുള്ള വേദി കൂടിയാണ്. ഒരുമയുടെ സന്ദേശം പകരുന്ന സൗഹൃദ വേദിയായി അടക്കാത്തോട്ടിലെ സമൂഹ നോമ്പ് തുറ ഇന്നും നിലനിൽക്കുന്നുണ്ട്.
ഒരു നാട്ടിലെ നോമ്പുകാരിൽ അധികപേരും ഒരിടത്ത് സംഗമിച്ച് സൗഹൃദം ഊട്ടിയുറപ്പിക്കുന്ന വേദിയാവുകയാണ് അടക്കാത്തോട് മുഹിയുദ്ദീൻ ജുമാമസ്ജിദിലെ സമൂഹ നോമ്പ് തുറ. പതിറ്റാണ്ടുകൾക്ക് മുമ്പാണ് തുടക്കമിട്ടത്.
കോവിഡിൽ രണ്ടുവർഷത്തോളം ഭീതിയോടെ അകലം പാലിച്ച് സ്വന്തം വീടുകളിൽ ഒതുങ്ങിക്കൂടിയവർ എല്ലാം മറന്ന് കൂട്ടായ്മയുടെ ഭാഗമായി ഇവിടെ സംഗമിച്ച് ഇഷ്ട വിഭവങ്ങൾ കഴിച്ച് മനം നിറഞ്ഞാണ് നോമ്പ് തുറന്ന് മടങ്ങുന്നത്.
അന്യ സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കെത്തി താമസിക്കുന്നവരും പള്ളിയിലെ നോമ്പ് തുറ സംഗമത്തിനെത്താറുണ്ട്. ഇരുപത്തിയഞ്ചിലധികം വർഷമായി നോമ്പ്കാർക്കായി സവിശേഷമായ നോമ്പ് കഞ്ഞിയും വിതരണമുണ്ട്.
ജീരകം, ഉലുവ, വെളുത്തുള്ളി, തേങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന കഞ്ഞി പള്ളിയിൽ എത്തുന്ന എല്ലാവർക്കും പാർസലായി നൽകും.
നോമ്പ് തുറക്കായി വിഭവങ്ങളെത്തിക്കാൻ മൽസരിക്കുകയാണ് നാട്ടുകാർ. നോമ്പ് തുറ വിഭവങ്ങളും നോമ്പ് കഞ്ഞിയും ഓരോ ദിവസവും വെവ്വേറെ ആളുകളാണ് സ്പോൺസർ ചെയ്ത് സൗകര്യപ്പെടുത്തുന്നത്.
നാരങ്ങ വെള്ളം, പഴവർഗങ്ങൾ, ചായ, ഈത്തപ്പഴം, തുടങ്ങി പലഹാരങ്ങളുടെ വൈവിധ്യങ്ങളും തയാറാക്കി വിതരണം ചെയ്യുന്ന സ്നേഹസംഗമത്തിന്റെ സൗഹാർദ വേദി കൂടിയാണ് അടക്കാത്തോട്ടിലെ സമൂഹ നോമ്പുതുറ.
KELAKAM
ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ കേളകത്ത് നടക്കും
കേളകം: ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ(17/01/2025) രാവിലെ 10 മണിക്ക് കേളകം ബസ് സ്റ്റാൻഡിൽ വച്ച് നടക്കും.ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ആവശ്യക്കാർക്ക് ഒരു കിലോ അരി 34 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്.
KELAKAM
കൃഷിയിടങ്ങൾ കൈയടക്കി വാനരപ്പട; നൊമ്പരം ഉള്ളിലൊതുക്കി കർഷകർ
കേളകം: മലയോരത്തെ കൃഷിയിടങ്ങളിൽ വാനരപ്പട കൈയടക്കി വിളകൾ നശിപ്പിച്ച് വിഹരിക്കുമ്പോൾ പ്രതിഷേധവും നൊമ്പരവും ഉള്ളിലൊതുക്കി കർഷകസമൂഹം. കണിച്ചാർ, കൊട്ടിയൂർ, ആറളം, കോളയാട്, കേളകം പഞ്ചായത്തുകളിലെ കർഷകരുടെ പാടത്ത് വിളയുന്നതിപ്പോൾ നൊമ്പരം മാത്രം.ആറളം വന്യജീവി സങ്കേതത്തില്‍നിന്നും കൊട്ടിയൂർ, കണ്ണവം വനങ്ങളിൽനിന്നും കൂട്ടത്തോടെയെത്തുന്ന കുരങ്ങുകളാണ് പകലന്തിയോളം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ ജീവിതത്തിലെ വില്ലന്മാര്. കുരങ്ങിന്‍കൂട്ടം തെങ്ങിന്‍തോപ്പിലെത്തി കരിക്കുകളും ഇളനീരുമെല്ലാം വ്യാപകമായി നശിപ്പിക്കുകയാണ്.കുരങ്ങിന്‍കൂട്ടം ബാക്കിയാക്കി പോകുന്ന തേങ്ങകള്‍ പറിക്കാന്‍ ആളെ വിളിക്കാറില്ല. കാരണം തെങ്ങുകയറ്റ കൂലി കൊടുത്തു കഴിഞ്ഞാല്‍ നഷ്ടമായിരിക്കും ഫലം. ഒരുതെങ്ങ് കയറാന്‍ 40 രൂപയാണു നല്‍കേണ്ടത്. ഇനി പൊഴിഞ്ഞുവീഴുന്ന തേങ്ങ ശേഖരിക്കാമെന്നുവെച്ചാല്‍ അതു കാട്ടുപന്നിയും തിന്നും.മടപ്പുരച്ചാല്‍, പെരുമ്പുന്ന, ഓടം തോട് ഭാഗത്തെ എല്ലാ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. വാഴ, മരച്ചീനി, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവയും കുരങ്ങുകള്‍ നശിപ്പിക്കുകയാണ്. വാഴക്കന്നുകള്‍ കീറി ഉള്ളിലെ കാമ്പ് തിന്നുകയും പതിവാണ്. കൂടാതെ മൂപ്പെത്താത്ത വാഴക്കുലകൾ തിന്നുനശിപ്പിക്കുകയും ഇലകള്‍ കീറിക്കളയുകയും ചെയ്യും.കൃത്യമായ ഇടവേളകളില്‍ ഓരോ തോട്ടത്തിലേക്കുമെത്തുന്നതാണ് രീതി. ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ചാല്‍ അക്രമാസക്തരായി കൂട്ടത്തോടെ പിന്തുടര്ന്ന് ആക്രമിക്കുകയും ചെയ്യും. ശാന്തിഗിരി മേഖലയിലെ വാഴത്തോട്ടങ്ങളിൽ നാശം വിതച്ച കുരങ്ങുകൂട്ടം നിലവിൽ കൊക്കോ കൃഷിക്കും ഭീഷണിയായി. കൊക്കോയുടെ പച്ചക്കായകൾ തിന്ന് തീർക്കുകയാണ് വാനരപ്പട.ആറളം കാർഷിക ഫാമിൽ പ്രതിവർഷം ലക്ഷക്കണക്കിന് നാളികേരം കുരങ്ങുകൾ നശിപ്പിക്കുകയാണ്. കൊട്ടിയൂർ, കണ്ണവം വനാതിർത്തികളിയും കുരങ്ങുശല്യം കുറവല്ല. കൃഷിചെയ്യുന്ന വിളകള്‍ പന്നിയും ആനയും മലമാനും കേഴയും കാട്ടുപോത്തും മത്സരിച്ചു നശിപ്പിക്കുമ്പോള്‍ മറ്റുള്ളവ കുരങ്ങും നശിപ്പിക്കുകയാണ്.ശല്യക്കാരായ കുരങ്ങുകളെ കൂടുവച്ചു പിടിച്ച് ഉള്‍വനത്തില്‍ വിടണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വനപാലകര്‍ വിലകൽപിക്കുന്നില്ലെന്നും പരാതിയുണ്ട്. മലയോര മേഖലകളിലെ ടൗണുകളിലും പാതയോരങ്ങളിലും കുരങ്ങുകൂട്ടങ്ങൾ വിഹരിക്കുമ്പോൾ കർഷകർക്ക് നെഞ്ചിടിപ്പേറുകയാണ്.
KELAKAM
കേളകത്ത് വയോധികയെ മർദ്ദിച്ച മകൻ അറസ്റ്റിൽ
കേളകം: പെന്ഷന് തുക നല്‍കാത്തതില്‍ അമ്മയെ മര്‍ദ്ദിച്ച മകന് അറസ്ററില്‍. കേളകം ചെട്ടിയാംപറമ്പ് സ്വദേശി വിലങ്ങുപാറ രാജു (70) വിനെയണ് 94 വയസുളള അമ്മയെ മര്‍ദ്ദിച്ചതിന് കേളകം പേലീസ് അറസറ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബി.എന്‍.എസ് 126(2), 115(2), 110, 296 എന്നീ വകുപ്പുകളാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയത്. കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. അമ്മയുടെ പരാതിയിലാണ് മകനെതിരെ കേസ് എടുത്തിരിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു