Connect with us

Kannur

വഴിതെറ്റിക്കുന്ന നമ്പറുകൾ പണം കവരുന്ന ലിങ്കുകൾ

Published

on

Share our post

കണ്ണൂർ: യോനോ ആപ്‌ വഴി ഇടപാട്‌ നടത്താൻ ബുദ്ധിമുട്ടുണ്ടായതോടെയാണ്‌ പയ്യന്നൂർ സ്വദേശിയായ വിമുക്തഭടൻ കസ്‌റ്റമർ കെയറിലേക്ക്‌ വിളിച്ചത്‌. കാര്യം പറഞ്ഞപ്പോൾ തങ്ങളുടെ ശ്രദ്ധയിലുണ്ടെന്നും തിരിച്ചുവിളിക്കുമെന്നും മറുപടി.

തകരാർ ഇത്രപെട്ടെന്ന്‌ കൈകാര്യം ചെയ്യാനുള്ള മികവിനെ മനസിൽ അഭിനന്ദിച്ചാണ്‌ തൊട്ടുപിന്നാലെയെത്തിയ കോൾ എടുത്തത്‌. ഫോണിൽ ലിങ്ക്‌ അയക്കുന്നുവെന്നും അതിൽ പറയുന്നതുപോലെ ചെയ്യണമെന്നും നിർദേശം.

ലിങ്ക്‌ തുറന്ന്‌ അതിലാവശ്യപ്പെട്ട കാര്യങ്ങൾ അപ്‌ലോഡ്‌ ചെയ്‌തതോടെ വീണ്ടും വിളിയെത്തി. അൽപസമയത്തിനകം ആപ്‌ ശരിയാകും. തൊട്ടുപിന്നാലെ വന്നത്‌ അക്കൗണ്ടിൽനിന്നും പണം കൈമാറിയതായുള്ള സന്ദേശം.

തുടരെത്തുടരെയുള്ള പണം കൈമാറ്റത്തിൽ സംശയം തോന്നിയ ബാങ്ക്‌ അധികൃതർ തുടർന്നുള്ള ഇടപാടുകൾ തടയുമ്പോഴേക്കും നഷ്ടമായത്‌ ഒമ്പതുലക്ഷം രൂപ. അക്കൗണ്ടിലുണ്ടായിരുന്ന, ഭവനവായ്‌പയായി ലഭിച്ച 14 ലക്ഷത്തിൽനിന്നാണ്‌ ഒമ്പത്‌ ലക്ഷം തട്ടിയത്‌.

കസ്‌റ്റമർ കെയർ നമ്പറും ചതിക്കുഴി

എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ്‌ നമ്മൾ. എന്നാൽ, ഈ രീതി മാറ്റണമെന്നാണ്‌ സൈബർ തട്ടിപ്പുകൾ പരിശോധിക്കുന്നവർ മുന്നറിയിപ്പുനൽകുന്നത്‌. സ്‌മാർട്ട്‌ ഫോണുകൾ നിത്യജീവിതത്തിന്റെ ഭാഗമായതോടെ ആവശ്യമുള്ള ഫോൺ നമ്പർപോലും ഗൂഗിളിൽനിന്നാണ്‌ എടുക്കുന്നത്‌.

ഇ കൊമേഴ്‌സ്‌, ഹോട്ടൽ ബുക്കിങ്‌, ബാങ്കിങ്‌ ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം തേടാൻ കസ്‌റ്റമർ കെയറുകളെയാണ്‌ ആശ്രയിക്കുന്നത്‌.

വിരൽത്തുമ്പിൽ നമ്പർ കിട്ടുമ്പോൾ മറ്റുവഴികളെന്തിന്‌ തേടണമെന്നാണ്‌ ചിന്ത. എന്നാൽ, ഇവിടെയാണ്‌ തട്ടിപ്പുകാർക്ക്‌ ചാകരയ്‌ക്കുള്ള വഴിയൊരുങ്ങുന്നത്‌.

ഗൂഗിളിൽനിന്ന്‌ ലഭിക്കുന്ന കസ്‌റ്റമർ കെയർ നമ്പറുകൾ ചതിക്കുഴികളാണ്‌. കസ്‌റ്റമർ കെയർ അടക്കമുള്ള സർവീസ്‌ നമ്പറുകൾക്ക്‌ തങ്ങളെ ആശ്രയിക്കരുതെന്ന്‌ ഗൂഗിൾതന്നെ മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌. ഗൂഗിൾ അനുവദിച്ച വിവരങ്ങൾ എഡിറ്റ്‌ ചെയ്യാനുള്ള ഓപ്‌ഷനാണ്‌ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്‌.

നിരവധി നമ്പറുകൾ ഇവർ എഡിറ്റ്‌ ചെയ്‌ത്‌ ചേർക്കും. ശരിയായ നമ്പർ ഉണ്ടാകാമെങ്കിലും ആദ്യം ലഭ്യമാകുക തട്ടിപ്പുകാരുടെ നമ്പറായിരിക്കും. സെർച്ച്‌ എൻജിൻ ഓപ്‌റ്റിമൈസേഷനിലെ സൂത്രമുപയോഗിച്ചാണ്‌ തട്ടിപ്പുകാർ അവരുടെ നമ്പർ ആദ്യംലഭിക്കുന്ന രീതിയിലാക്കുന്നത്‌.

ഈ നമ്പറിൽ നമ്മൾ വിളിക്കുന്നതോടെ അവർ പണി തുടങ്ങുകയായി. ഇംഗ്ലീഷിലും ഹിന്ദിയിലും ആരെയും വീഴ്‌ത്തുന്ന രീതിയിൽ സംസാരിക്കുന്നവർ ഫോണിലേക്ക്‌ വരുന്ന ലിങ്കിൽ ആവശ്യമായ വിവരങ്ങൾ നൽകാൻ നിർദേശിക്കുന്നു. ഇത്‌ നൽകുന്നതോടെ നമ്മുടെ ഫോൺ അവർക്കും കൈകാര്യം ചെയ്യാനാവുന്നതാകും.

മിറർ ഇമേജ്‌ ആപ്പുകളാണ്‌ ഇത്തരം ലിങ്കുകളായി വരുന്നത്‌. കോവിഡ്‌ കാലത്ത്‌ ഇവ വ്യാപകമായി ഇറങ്ങി. ഇത്തരം സംഭവങ്ങളിൽ നമ്മുടെ വിവരങ്ങൾ അവർക്കു കിട്ടിയ അടുത്ത നിമിഷം അക്കൗണ്ടിൽനിന്ന്‌ പണം നഷ്ടപ്പെടും.

ഈ സമയത്താണെങ്കിൽ സന്ദേശങ്ങൾ വരുന്നതിൽനിന്നും ശ്രദ്ധ തിരിക്കാനായി ഇവർ കോളിൽ തുടരുകയും ചെയ്യും. സംശയകരമായി തുടരെത്തുടരെ പണം പോകുന്നത്‌ ശ്രദ്ധയിൽപ്പെടുന്നതോടെ ബാങ്കുകളിൽനിന്ന്‌ ബ്ലോക്ക്‌ ചെയ്യുന്നതാണ്‌ ആകെ ആശ്വാസം.

നിമിഷങ്ങൾക്കുള്ളിൽ പണം വിവിധ അക്കൗണ്ടുകളിലേക്ക്‌ ഇവർ കൈമാറും. ഇത്‌ മുഴുവനും വ്യാജ അക്കൗണ്ടുകളുമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനും പൊലീസിനാകില്ല.


Share our post

Kannur

അനധികൃത ചെങ്കല്ല് ഖനനം;12 ലോറികൾ പിടിച്ചെടുത്തു; 2.33 ലക്ഷം പിഴ ചുമത്തി

Published

on

Share our post

ക​ണ്ണൂ​ർ: ക​ല്യാ​ട് വി​ല്ലേ​ജ് പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത ചെ​ങ്ക​ല്ല് ഖ​ന​ന​ത്തി​നെ​തി​രെ ന​ട​പ​ടി. മൈ​നി​ങ് ആ​ന്‍ഡ് ജി​യോ​ള​ജി വ​കു​പ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 12 ലോ​റി​ക​ളും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും പി​ടി​ച്ചെ​ടു​ത്തു.

2.33 ല​ക്ഷം രൂ​പ പി​ഴ​യി​ന​ത്തി​ല്‍ ഈ​ടാ​ക്കി. മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ അ​ന​ധി​കൃ​ത ചെ​ങ്ക​ല്ല് പ​ണ​ക​ള്‍ക്കെ​തി​രെ​യും ന​ട​പ​ടി തു​ട​ങ്ങി. വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്ന് ജി​യോ​ള​ജി​സ്റ്റ് കെ.​ആ​ര്‍. ജ​ഗ​ദീ​ശ​ന്‍ അ​റി​യി​ച്ചു.നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി മേ​ഖ​ല​യി​ൽ ചെ​ങ്ക​ല്ല് ഖ​ന​നം ന​ട​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ക​ല്യാ​ട് സ്ഥാ​പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ഉ​ൾ​പ്പെ​ടെ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്നു​ണ്ട്.

ഏ​താ​നും സെ​ന്റ് സ്ഥ​ല​ത്തി​നു മാ​ത്രം അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം ഏ​ക്ക​ർ ക​ണ​ക്കി​നു സ്ഥ​ലം അ​ന​ധി​കൃ​ത​മാ​യി ഖ​ന​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്ന​താ​യ പ​രാ​തി​ക​ളെ തു​ട​ർ​ന്ന് നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ക​ല​ക്ട​ർ ഖ​ന​നം നി​രോ​ധി​ച്ചി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ഖ​ന​നം പു​ന​രാ​രം​ഭി​ച്ച​ത്.ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. വെ​ള്ളോ​റ വി​ല്ലേ​ജി​ലെ കോ​യി​പ്ര​ത്ത് ജി​ല്ല ഭ​ര​ണ​കൂ​ടം അ​ട​ച്ചു​പൂ​ട്ടി​യ ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ ഖ​ന​നം പു​ന​രാ​രം​ഭി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജി​ല്ല ക​ല​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന‍ല്‍കി​യി​രു​ന്നു. അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ നി​ര​വ​ധി ത​വ​ണ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​ട്ടും പി​ഴ ചു​മ​ത്തി​യി​ട്ടും തു​ട​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.


Share our post
Continue Reading

Kannur

റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി

Published

on

Share our post

ക​ണ്ണ​പു​രം: ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഘ​ത്തെ ക​ണ്ണ​പു​രം പൊ​ലീ​സ് കാ​സ​ർ​കോ​ട്ടു​നി​ന്നും പി​ടി​കൂ​ടി. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ മൊ​യ്തീ​ൻ ഫ​സ​ൽ, എ​ച്ച്. മു​ഹ​മ്മ​ദ് മു​സ്‌​ത​ഫ എ​ന്നി​വ​രും ഒ​രു 17 കാ​ര​നു​മാ​ണ് അ​റ​സ്‌​റ്റി​ലാ​യ​ത്. ചെ​റു​കു​ന്ന് ഇ​ട്ട​മ്മ​ലി​ലെ വ​ള​പ്പി​ലെ പീ​ടി​ക​യി​ൽ ഹ​സീ​ബി​ന്റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യി​രു​ന്ന​ത്.മ​ല​പ്പു​റ​ത്തേ​ക്ക് പോ​കാ​നാ​യി ക​ഴി​ഞ്ഞ 11ന് ​ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട സ​ഹോ​ദ​ര​ൻ അ​സീ​ബി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​എ​ൽ 13 എ.​ഡ​ബ്ല്യു 1095 ന​മ്പ​ർ ബു​ള്ള​റ്റ് ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. വി.​പി. ഹ​സീ​ബി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​ണ്ണ​പു​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ന​ടു​ത്ത് കു​റ്റി​ക്കാ​ട്ടി​ൽ എ​ണ്ണ തീ​ർ​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ബൈ​ക്ക് ക​ണ്ടെ​ടു​ത്തു. ബൈ​ക്കി​ന്റെ വ​യ​ർ മു​റി​ച്ച് ബൈ​ക്ക് സ്റ്റാ​ർ​ട്ടാ​ക്കി​യാ​ണ് കൊ​ണ്ടു​പോ​യ​ത്. പ​ഴ​യ​ങ്ങാ​ടി, ക​ണ്ണ​പു​രം ഉ​ൾ​പ്പെ​ടെ പ​ല റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തെ​യാ​ണ് കാ​സ​ർ​കോ​ടുനി​ന്ന് പി​ടി​കൂ​ടി​യ​ത്. പ​ഴ​യ​ങ്ങാ​ടി, നീ​ലേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഇ​വ​ർ ബൈ​ക്ക് മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്.പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. 17 വ​യ​സ്സു​കാ​ര​നെ ര​ക്ഷി​താ​വി​ന്റെ സ്റ്റേ​റ്റ്മെ​ന്റ് പ്ര​കാ​രം വി​ട്ട​താ​യും ക​ണ്ണ​പു​രം പൊ​ലീ​സ​റി​യി​ച്ചു. എ​സ്.​ഐ കെ. ​രാ​ജീ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​വി. അ​നൂ​പ്, വി.​എം. വി​ജേ​ഷ്, കെ. ​മ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.


Share our post
Continue Reading

Kannur

ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം നടാലിൽ തള്ളി; കാൽലക്ഷം പിഴ ചുമത്തി

Published

on

Share our post

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം ന​ടാ​ലി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ കാ​ൽ​ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി ജി​ല്ല എ​ൻ​ഫോ​ഴ്സ്മെൻറ് സ്ക്വാ​ഡ്. ന​ഗ​ര​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ശേ​ഖ​രി​ച്ച് ന​ടാ​ലി​ലെ തോ​ടി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ ത​ള്ളി​യ​തി​നാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് മ​ഹേ​ഷ് കെ. ​ത​ല​മു​ണ്ട, ബാ​ബു കു​റ്റി​ക്ക​കം എ​ന്നി​വ​ർ​ക്ക് 5000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി​യ​ത്.മാ​ലി​ന്യം ത​ള്ളു​ന്ന​തി​നാ​യി കൈ​മാ​റി​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക്കും 5000 രൂ​പ വീ​ത​ം പി​ഴ ചു​മ​ത്തു​ന്ന​തി​നും സ്ക്വാ​ഡ് നി​ർ​ദേ​ശം ന​ൽ​കി. മാ​ലി​ന്യം സ്വ​ന്തം ചെ​ല​വി​ൽ വീ​ണ്ടെ​ടു​ത്ത് ത​രംതി​രി​ച്ച് സം​സ്ക​രി​ക്കാ​നാ​യി അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. കെ​ട്ടി​ട നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ, മോ​ഡു​ല​ർ കി​ച്ച​ന്റെ പാ​ക്കി​ങ് ക​വ​റു​ക​ൾ, ഫ്ല​ക്സ് ബോ​ർ​ഡി​ന്റെ ഭാ​ഗ​ങ്ങ​ൾ, കാ​ർ​ഷി​ക ന​ഴ്സ​റി​യി​ൽ നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് പൂ​ച്ച​ട്ടി​ക​ൾ, കാ​ലാ​വ​ധി ക​ഴി​ഞ്ഞ വ​ള​ങ്ങ​ൾ, മ​റ്റു​ള്ള ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ വി​വി​ധ​യി​ട​ങ്ങ​ളി​ൽനി​ന്ന് ശേ​ഖ​രി​ച്ച് ടി​പ്പ​ർ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന് ന​ടാ​ലി​ൽ ത​ള്ളി​യ​താ​യാ​ണ് ജി​ല്ല സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യ​ത്.അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു​ ദി​വ​സ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​സ്മെ​ന്റ് സ്ക്വാ​ഡ് ലീ​ഡ​ർ എം. ​ല​ജി, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫി​സ​ർ കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, ശെ​രി​കു​ൽ അ​ൻ​സാ​ർ, കോ​ർ​പ​റേ​ഷ​ൻ സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​നീ​ഷ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ശ്രു​തി, ക​ണ്ടി​ജ​ന്റ് ജീ​വ​ന​ക്കാ​രാ​യ സി.​പി. ശ്യാ​മേ​ഷ്, എം. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Trending

error: Content is protected !!