കൊല്ലം മെമു ഇന്നും നാളെയും റദ്ദാക്കി

തിരുവനന്തപുരം: ചേർത്തല– മാരാരിക്കുളം സെക്‌ഷൻ, പെരിനാട് എന്നിവിടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴി ട്രെയിൻ നിയന്ത്രണം. 06442 കൊല്ലം– എറണാകുളം മെമു ഒന്നിടവിട്ട ദിവസങ്ങളിൽ റദ്ദാക്കി.
9, 10, 12, 14, 16, 17, 19, 21, 23, 24, 26, 28, 30 എന്നീ തീയതികളിലാണ് റദ്ദാക്കിയത്. ഈമാസം 30 വരെ 06441 എറണാകുളം ജങ്‌ഷൻ– കൊല്ലം ജങ്‌ഷൻ മെമു എറണാകുളം ജങ്‌ഷൻ കായംകുളം ജങ്‌ഷൻവരെയാകും സർവീസ് നടത്തുക.
16128 ഗുരുവായൂർ– ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ് 9, 12, 14, 16, 19, 21, 24, 26, 28, 30 തീയതികളിൽ കോട്ടയം വഴിയാകും സർവീസ് നടത്തുക.
16127 ചെന്നൈ എഗ്‌മൂർ–ഗുരുവായൂർ എക്‌സ്‌പ്രസ് 10, 11, 13 തീയതികളിൽ തിരുവനന്തപുരം– കൊല്ലം സെക്‌ഷനിൽ 1.40 മണിക്കൂർ വൈകിയാകും സർവീസ് നടത്തുക.
ധൻബാദ് എക്‌സ്‌പ്രസ് റദ്ദാക്കി
ഞായറാഴ്‌ചത്തെ 13352 ആലപ്പുഴ– ധൻബാദ് എക്‌സ്‌പ്രസ്, തിങ്കളാഴ്‌ചത്തെ 13351 ധൻബാദ്– ആലപ്പുഴ എക്‌സ്‌പ്രസ് എന്നിവ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.