യുവകലാസാഹിതി കണ്ണൂർ ജില്ലാ സമ്മേളനം ഏപ്രിൽ എട്ട്,ഒൻപത് തിയ്യതികളിൽ കൂത്തുപറമ്പിൽ

കൂത്തുപറമ്പ് : യുവകലാസാഹിതി ജില്ലാ സമ്മേളനം ഏപ്രിൽ എട്ട്,ഒൻപത് തിയ്യതികളിൽ കൂത്തുപറമ്പിൽ നടക്കും.എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മാറോളിഘട്ടിൽ നടക്കുന്ന സാംസ്‌കാരിക സദസ്സ് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതസന്ധ്യ.
ഒൻപതിന് കെ .യു..പി സ്‌കൂളിൽഎഴുത്തുകാരൻ വി. എസ് അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇപ്റ്റ സംസ്ഥാന സെക്രട്ടറി വി. കെ.സുരേഷ്ബാബു നാടക പ്രതിഭകളെ ആദരിക്കും. 13 മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 130 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ, സംഘാടക സമിതി ചെയർമാൻ സി. വിജയൻ, രക്ഷധികാരി കെ .വി .രജീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.