സ്വകാര്യ പ്രസിദ്ധീകരണത്തിൽ നിന്ന് ചോദ്യം പകർത്തി: ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ റദ്ദാക്കി പി.എസ്.സി.

Share our post

തിരുവനന്തപുരം: സ്വകാര്യ പ്രസിദ്ധീകരണത്തിൽനിന്ന് ചോദ്യം പകർത്തിയെന്ന് ബോധ്യപ്പെട്ടതിനാൽ പ്ലംബർ ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ പി.എസ്.സി. റദ്ദാക്കി. കഴിഞ്ഞ മാർച്ച് നാലാം തീയതിയാണ് പരീക്ഷ നടത്തിയത്.

വ്യവസായ പരിശീലന വകുപ്പിൽ ഐ.ടി.ഐ.കളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ളതായിരുന്നു പരീക്ഷ.

ആകെയുള്ള 100 ചോദ്യങ്ങളിൽ 80-ഓളം എണ്ണം വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ പുസ്തകത്തിൽ നിന്ന് പകർത്തിയതാണെന്ന് വ്യാപകമായ പരാതിയുണ്ടായി.

ഇത് പരിശോധിച്ച വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാൻ കമ്മിഷൻ തീരുമാനിച്ചത്. പുനഃപരീക്ഷാത്തീയതി പിന്നീട് അറിയിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!