പന്നിപ്പനി: 117 പന്നികളെ കൊന്നു
ഇരിട്ടി: പായം നട്ടേലിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെയും സമീപത്തെ 2 ഫാമുകളിലെയും 117 പന്നികളെ കൊന്നൊടുക്കി.
രോഗപ്രതിരോധത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ദ്രുതകർമ സേനയുടെ നേതൃത്വത്തിലായിരുന്നു നടപടി.
പായം നാട്ടേൽ നെല്ലിക്കുന്നേൽ സുനിൽ മാത്യുവിന്റെ ഫാമിലെ 37 പന്നികളെയും നാട്ടേൽ പുത്തേട്ട് ഹൗസിലെ ആന്റണിയുടെ 74 പന്നികളെയും മുണ്ടായംപറമ്പിലെ ചെറുവള്ളിൽ കുര്യന്റെ 6 പന്നികളെയുമാണു ദയാവധത്തിനു വിധേയമാക്കിയത്.
പന്നികൾക്കു സർക്കാർ നഷ്ടപരിഹാരം നൽകും. പന്നി ഒന്നിന് തൂക്കം അനുസരിച്ച് 2200 രൂപ മുതൽ 15000 രൂപ വരെയാണ് നഷ്ടം കണക്കാക്കുക. 15 കിലോയിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് 2200 രൂപ ലഭിക്കും.
