ട്രെയിനിലെ ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് തീവണ്ടിയില്‍ തീവച്ച സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് അറിയിച്ചു.
എഡി.ജി.പി എം.ആര്.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിക്കും.
അക്രമിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്നും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഡിജിപി പ്രതികരിച്ചു.