കൂത്തുപറമ്പ് മാങ്ങാട്ടിടം പഞ്ചായത്തിലെ ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക്കിന് തീയിട്ടു

കൂത്തുപറമ്പ് : മാങ്ങാട്ടിടം പഞ്ചായത്തിലെ ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് സാമൂഹ്യ വിരുദ്ധർ തീയിട്ടു.ആയിത്തറ ആറാം വാർഡ് പരിധിയിലെ വീടുകളിൽ നിന്ന് ശേഖരിച്ച് അടുത്ത ദിവസം കയറ്റിയയക്കാൻ ആയിത്തറ പാറയിലെ റവന്യൂ ഭൂമിക്ക് സമീപം സൂക്ഷിച്ച പ്ലാസ്റ്റിക്കുകൾക്കാണ് വ്യാഴാഴ്ച രാത്രി തീയിട്ടത്.
പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ ഇതേ രീതിയിൽ ശേഖരിച്ച മാലിന്യങ്ങൾ കയറ്റിയയച്ചു തുടങ്ങിയിട്ടുണ്ട്. കൂത്തുപറമ്പ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.