Breaking News
‘കൂട്ടിരിപ്പുകാരനെ മർദ്ദിച്ചത് എന്റെ ചുണ’: തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ കൊലവിളിയുമായി ആംബുലൻസ് ഡ്രൈവർ, എല്ലാം പാർട്ടിയുടെ പേരിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആസ്പത്രിയിലെ സുരക്ഷാ ജീവനക്കാരെ വെല്ലുവിളിച്ച് ആംബുലൻസ് ഡ്രൈവർ. പാസ് ഇല്ലാതെ അകത്തുകടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അരുൺദേവാണ് സുരക്ഷാ ജീവനക്കാരെ വെല്ലുവിളിച്ച് തട്ടിക്കയറിയത്.
‘നിങ്ങൾ ഇവിടെ കിടന്ന് താളം അടിക്കണ്ട, പാർട്ടിക്കാരനെന്ന പവറിൽ ഞാൻ കയറും, അല്ലെങ്കിൽ സൂപ്രണ്ടിനെ വിളിക്കണോ, സസ്‌പെൻഷൻ കഴിഞ്ഞ് വന്നതല്ലേ ഉള്ളൂ. ഇവിടെ തന്നെ ഇരുത്തിതരാം” ഇതായിരുന്നു വാക്കുകൾ.
ഭീഷണി ദൃശൃങ്ങൾ ജീവനക്കാർ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടതോടെ സംഭവം വിവാദമായി. പഴയ കാഷ്വാലിറ്റി ഗേറ്റിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കവാടത്തിനു മുന്നിൽ നിന്ന് ബഹളം വച്ചത് ഡ്യൂട്ടി സർജന്റ് പ്രവീൺ ചോദ്യം ചെയ്‌തപ്പോൾ അരുൺ ദേവ് തട്ടിക്കയറുകയും ഭീഷണി മുഴക്കുകയുമായിരുന്നു.
മെഡിക്കൽ കോളേജ് സ്വദേശിയും ആസ്പത്രിയിലെ കൂട്ടിരിപ്പുകാരനെ മർദ്ദിച്ച കേസിലെ പ്രതിയുമാണ് അരുൺദേവ്.ബഹളം വച്ചത് താനാണെന്നും നിങ്ങളുടെ അതേ പൊസിഷനിൽ ചേട്ടൻ മഹേഷ് ഇവിടെയുണ്ടെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.
കൂട്ടിരിപ്പുകാരനെ മർദ്ദിച്ചത് താനല്ലേ എന്ന് പ്രവീൺ ചോദിച്ചപ്പോൾ ‘ അത് എന്റെ ചുണ” എന്നായിരുന്നു അരുൺദേവിന്റെ മറുപടി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Breaking News
ബെംഗളൂരു നഗരത്തിൽ 6.77 കോടിയുടെ ലഹരിവേട്ട; ഒൻപത് മലയാളികള്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന മൂന്നു റെയ്ഡുകളിലായി 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവുമായി മലയാളി സിവിൽ എൻജിനീയർ ജിജോ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ഫ്ലാറ്റിൽ നിന്ന് 26 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. 3.5 കോടി രൂപയുടെ ലഹരിമരുന്ന് ഉൾപ്പെടെ 4.5 കോടി രൂപയുടെ വസ്തുക്കളാണ് ജിജോയിൽനിന്നു പിടികൂടിയത്. നേരത്തെ മൈസൂരു റോഡിലെ റിസോർട്ടിൽ നടന്ന റെയ്ഡിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു റെയ്ഡിൽ 110 ഗ്രാം എംഡിഎംഎ രാസലഹരിയുമായി ചില്ലറവിൽപനക്കാരായ 8 മലയാളികൾ അറസ്റ്റിലായി. ഇവരിൽനിന്ന് 2 കാറുകളും 10 മൊബൈൽ ഫോണുകളും ഉൾപ്പെടെ 27 ലക്ഷം രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തു.ബേഗൂരിനു സമീപം 2 കോടി രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി നൈജീരിയൻ പൗരനും അറസ്റ്റിലായി. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരിമരുന്നു വിൽക്കുന്ന വിദേശികൾ ഉൾപ്പെട്ട സംഘത്തിലെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണു സൂചന. വീസ കാലാവധിക്കു ശേഷവും നഗരത്തിൽ കഴിയുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിനു (എഫ്ആർആർഒ) കൈമാറിയിട്ടുണ്ടെന്നു കമ്മിഷണർ പറഞ്ഞു.
Breaking News
കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്