Connect with us

Breaking News

ഇ.പി.എഫ്‌ ഉയർന്ന പെൻഷൻ : സമ്മതമറിയിക്കും മുമ്പ്‌ അറിയേണ്ടത്

Published

on

Share our post

തിരുവനന്തപുരം: ഇ.പി.എഫ്‌ സ്‌കീമിൽ ഉയർന്ന പെൻഷൻ ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ അർഹതയുള്ളവർ സമ്മതം അറിയിക്കേണ്ടത്‌ ഓൺലൈനിൽ. ഇതിനായി പ്രത്യേക ഓൺലൈൻ സൗകര്യമൊരുക്കുമെന്ന്‌ ഇപിഎഫ്‌ ഓർഗനൈസേഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുണ്ട്‌. ഇത്‌ ഇനിയുമായിട്ടില്ല.

അർഹർ ആര്‌

1995 നവംബർ 16 മുതൽ 5000/6500 രൂപയ്‌ക്കുമുകളിൽ ശമ്പളം വാങ്ങുന്നവരും, മുഴുവൻ ശമ്പളത്തിനും പിഎഫ്‌ വിഹിതം (തൊഴിലാളി, തൊഴിലുടമ വിഹിതം) അടച്ചുവരുന്നവരും, ഇപിഎസ്‌–-95 പ്രകാരം ഓപ്‌ഷൻ കൊടുക്കാത്തവരും, -2014 സെപ്‌തംബർ ഒന്നിന്‌ സർവീസിൽ ഉള്ളവർക്കുമാണ്‌ ഹയർ ഓപ്‌ഷൻ കൊടുക്കാൻ അർഹത. 

ഇവർ അപേക്ഷിക്കണ്ട
2014 സെപ്‌തംബർ ഒന്നിനുശേഷം 15,001 രൂപയ്‌ക്കുമുകളിൽ ശമ്പളത്തോടുകൂടി ജോലിയിൽ പ്രവേശിച്ച ഒരാളും ഇപിഎസ്‌–-95 സ്‌കീമിൽ വരുന്നില്ല. അത്തരക്കാർ ഇതിലേക്ക്‌ ഓപ്‌ഷൻ കൊടുക്കേണ്ടതില്ല.

എന്തൊക്കെ രേഖകൾ
അർഹർ ഹയർ ഓപ്‌ഷൻ ഉറപ്പാക്കാനായി ഇപിഎഫ്‌ പാരാഗ്രാഫ്‌ 26 (6) പ്രകാരമുള്ള ഓപ്‌ഷൻ ഫോം, ഇപിഎസ്‌–-1995 11 (3), 11 (4) പ്രകാരമുള്ള ഓപ്‌ഷൻ ഫോം എന്നിവ വർധിച്ച പെൻഷൻ ലഭിക്കാൻ നൽകണം. 5000/6500 രൂപ ശമ്പളത്തിന്‌ മുകളിൽ 12 ശതമാനം ഇപിഎഫ്‌ വിഹിതം അടയ്ക്കുന്നതിനുള്ള തെളിവ്‌ നൽകണം.

അടയ്‌ക്കേണ്ട വിഹിതം എങ്ങനെ

ഉയർന്ന പെൻഷൻ കിട്ടാനായി ഇപിഎഫിലേക്ക്‌ എല്ലാവരും കുടൂതൽ തുക അടയ്‌ക്കേണ്ടിവരില്ല. ഹയർ ഓപ്‌ഷൻ അർഹതപ്പെട്ടവരിൽ, തൊഴിലുടമ വിഹിതം വേതനത്തിന്റെ 8.33 ശതമാനം അടയ്‌ക്കേണ്ടവർ മാത്രമേ തുക ഒടുക്കേണ്ടതുള്ളൂ. പിഎഫിൽനിന്ന്‌ പണം പിൻവലിച്ചിട്ടില്ലാത്തവർ ഇപിഎസ്‌–19-95 അക്കൗണ്ടിലേക്ക്‌ തുക മാറ്റുന്നതിന്‌ ഓപ്‌ഷൻ കൊടുത്താൽ മതി. അല്ലാത്തവർ വേണ്ടിവരുന്ന തുകയുടെ ഡിഡി എടുത്ത്‌ റീജ്യണൽ പിഎഫ്‌ കമീഷണർക്ക്‌ അയച്ചുകൊടുക്കണം.

വിഹിതത്തിനൊപ്പം പലിശയും കണക്കുകൂട്ടിയായിരിക്കും പെൻഷൻ ഫണ്ടിലേക്ക്‌ അധികതുക നിശ്ചയിക്കുക. ശമ്പളത്തിന്റെ 8.33 ശതമാനത്തിൽ വ്യത്യാസം വരുന്ന തുകയ്‌ക്ക്‌ അതാത്‌ വർഷത്തെ പിഎഫ്‌ പലിശയും ചേർത്തുള്ള ഒരു കണക്കാക്കലിൽ പെൻഷൻ ഫണ്ടിലേക്ക്‌ മാറ്റേണ്ട തുകയുടെ ഏകദേശ രുപം ലഭിക്കാം. 1995–-96 മുതൽ ഏതുവർഷംവരെയാണോ വിഹിത വ്യത്യാസ തുക മാറ്റുന്നത്‌, ആ വർഷംവരെ ഇപിഎഫ്‌ പ്രഖ്യാപിച്ച വാർഷിക പലിശ നിരക്കാണ്‌ ഇതിന്‌ ബാധകമാക്കുക.

പെൻഷൻ തുക എത്ര

നിലവിൽ പെൻഷൻ കണക്കാക്കുന്ന രീതി തന്നെയായിരിക്കും ഹയർ ഓപ്‌ഷനും ബാധകമാകുക. ഇതിനായി 1995 നവംബർ 16 മുതൽ, അല്ലെങ്കിൽ ജോലിയിൽ പ്രവേശിച്ച ദിവസംമുതൽ 58 വയസുവരെ കാലം സേവന കാലാവധിയായി നിശ്ചയിക്കും. പെൻഷന്‌ അർഹതയുള്ള ശമ്പളം പിരിയുന്നതിന്‌ തൊട്ടുമുമ്പുള്ള 60 മാസത്തെ ശരാശരി ശമ്പളമായിരിക്കും.

ആശ്രിതരുടെ പെൻഷൻ കൂടുമോ

ഓപ്‌ഷൻ നൽകി പുതിയ പെൻഷൻ സ്‌കീമിൽ അംഗത്വം ഉറപ്പാക്കുന്ന അംഗം മരണപ്പെട്ടാൽ, പുതിയ പെൻഷന്റെ അമ്പത്‌ ശതമാനം പങ്കാളിക്ക്‌ (ഭാര്യ/ഭർത്താവ്‌) ലഭിക്കും. ഉയർന്ന പെൻഷൻ തെരഞ്ഞെടുക്കാതെ മരിച്ചവരുടെ ആശ്രിതർക്ക്‌ പെൻഷൻ ലഭിക്കാനുള്ള അർഹത നിലവിലില്ല. സുപ്രീംകോടതി വിധിയിലോ, ഇപിഎഫ്‌ഒ ഇറക്കിയ സർക്കുലറിലോ ഇക്കാര്യം പറയുന്നില്ല.


Share our post

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur23 mins ago

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം

THALASSERRY26 mins ago

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Kannur29 mins ago

ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

Kannur3 hours ago

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Kannur3 hours ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala3 hours ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur4 hours ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

PERAVOOR5 hours ago

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Kannur5 hours ago

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

THALASSERRY7 hours ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!