ജില്ലാതല ട്രൈബൽ കലോത്സവം; നവ്യാനുഭവമായി ആദിതാളം

കൂത്തുപറമ്പ്:പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ബാലസഭ ജില്ലാതല ട്രൈബൽ കലോത്സവം –- ആദിതാളം നവ്യാനുഭവമായി. തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ അഞ്ച് വേദികളിലായി കൊക്കമാന്തിക്കളി, മംഗലംകളി, പുനംകുത്ത് പാട്ട്, തുടിമുട്ട്, സീതക്കളി തുടങ്ങിയവയാണ് അവതരിപ്പിച്ചത്.
ആദ്യമായാണ് കുടുംബശ്രീ മിഷൻ ഇത്തരമൊരു കലോത്സവം സംഘടിപ്പിക്കുന്നത്. ശ്രീകണ്‌ഠപുരം, ഇരിട്ടി നഗരസഭകളിൽനിന്നും 24 ട്രൈബൽ പഞ്ചായത്തുകളിൽനിന്നുമായി 360 കുട്ടികൾ 21 മത്സരങ്ങളിൽ മാറ്റുരച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനംചെയ്തു. കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ വി സുജാത അധ്യക്ഷയായി. സബ് കലക്ടർ സന്ദീപ് കുമാർ, കലാമണ്ഡലം മഹേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി.
ച്ചു. സമാപനം കെ പി മോഹനൻ എം.എൽ.എ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല അധ്യക്ഷയായി. ഡോ. എം സുർജിത്ത്, യു പി ശോഭ, എൻ .വി ഷിനിജ, വി. രാമകൃഷ്ണൻ, ലിജി സജേഷ്, കെ .കെ ഷമീർ, പി വിനേഷ്, എം .റിജി എന്നിവർ സംസാരിച്ചു. മത്സരത്തിൽ ആലക്കോട് ഒന്നും പയ്യാവൂർ രണ്ടും ഉളിക്കൽ മൂന്നും സ്ഥാനം നേടി. കലാരത്നം ജൂനിയർ: വേദാ ഗിരീഷ് (കൊട്ടിയൂർ), സീനിയർ: അർജുൻ (പാട്യം).