പാലുകാച്ചി ജനവാസ മേഖലയിലെ പുലി സാന്നിധ്യം;ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടി വേണമെന്ന് സി.പി.എം

കൊട്ടിയൂർ:പഞ്ചായത്തിലെ പാലുകാച്ചി മേഖലയിൽ പുലിയുടെ അക്രമത്തിൽ വളർത്തുമൃഗം കൊല്ലപ്പെടാൻ ഇടയായ സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.ഏത് നിമിഷവും മറ്റൊരാക്രമണം ഉണ്ടായേക്കാം എന്ന് ജനങ്ങൾ ഭയപ്പെടുന്നു.
ഈ സാഹചര്യത്തിൽ ഇനിയൊരു ആക്രമണം പുലിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കാൻ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം കൊട്ടിയൂർ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും സംരക്ഷണം നൽകേണ്ട ഉദ്യോഗസ്ഥർ ജനങ്ങളെ പരിഹസിക്കുന്ന രീതിയിൽ പ്രസ്താവനകൾ ഇറക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.