Breaking News
മാലിന്യം ശേഖരിക്കാൻ യൂസർഫീ നൽകണം ; തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾക്ക് ഹരിതകർമ സേന നൽകുന്ന രസീതിന്റെ പകർപ്പ് നൽകണം
തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർഫീസ് ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകാൻ നിയമപ്രകാരം വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2016ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടത്തിൽ ഇതുണ്ട്.
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും 100 ശതമാനം യൂസർഫീ ശേഖരിക്കുന്നതിന് അനുയോജ്യമായ നടപടികൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സ്വീകരിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന സേവനങ്ങൾക്കായി ഹരിതകർമസേന നൽകുന്ന യൂസർ ഫീ കാർഡ്/രസീതിന്റെ പകർപ്പ് ലഭ്യമാക്കുന്നതിന് അപേക്ഷകനോട് നിർദേശിക്കാനാകുമെന്നും ഉത്തരവിലുണ്ട്. മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് 50 രൂപ യൂസർഫീസ് നൽകുന്നത് കൊള്ളയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിപ്പിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി.
മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പ്രചാരണമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകളിലെ സേവനത്തിന് ഹരിതകർമസേനയ്ക്ക് ഫീസ് അടച്ച രസീത് നിർബന്ധമാണോയെന്ന ചോദ്യത്തിനുള്ള മറുപടി ഉയർത്തിയാണ് ദുഷ്പ്രചാരണം നടക്കുന്നത്. നിലവിൽ അത്തരം നിയമങ്ങളോ ഉത്തരവുകളോ ഇല്ലെന്ന മറുപടി, ഹരിതകർമസേനയ്ക്ക് പണം കൊടുക്കാൻ നിയമമില്ലെന്ന് തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചാരണം നടത്തുന്നത്.
തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ മറുപടി നൽകിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കും. ഇതിന്റെ മറപിടിച്ച് വ്യാജവാർത്തകളും നുണപ്രചാരണവും പടച്ചുവിടുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഡിജിപിക്ക് പരാതി നൽകിയതായും മന്ത്രി പറഞ്ഞു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു