തലശ്ശേരി ,ഇരിട്ടി താലൂക്കുകളില്‍ മൊബൈല്‍ ലോക് അദാലത്ത്

Share our post

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി, ഇരിട്ടി താലൂക്ക് ഉള്‍പ്പെടുന്ന വിവിധ മേഖലകളില്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി അഞ്ചുവരെ മൊബൈല്‍ അദാലത്ത്. സൗജന്യ നിയമസേവനവും സംഘടിപ്പിക്കും. ജഡ്ജും അഭിഭാഷകനും ഉള്‍പ്പെടുന്ന സംഘമായിരിക്കും സഞ്ചരിക്കുന്ന ലോക് അദാലത്തിന്റെ ഭാഗമാവുക.

സമൂഹത്തിലെ ഏതുതരം പ്രശ്‌നങ്ങളും മധ്യസ്ഥതയിലൂടെ സാമ്പത്തിക നഷ്ടമില്ലാതെ രമ്യമായി പരിഹരിക്കുവാന്‍ അദാലത്തിലൂടെ സാധിക്കും. പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ മുഖേനയോ അതത് പഞ്ചായത്ത് സെക്രട്ടറി മുഖേനയോ അന്നത്തെ ദിവസം നേരിട്ടോ പരാതി അദാലത്തിലേക്ക് സമര്‍പ്പിക്കാം.

അദാലത്ത് നടത്തുന്ന സ്ഥലവും തീയതിയും പെട്ടിപ്പാലം (തലശ്ശേരി മുനിസിപ്പാലിറ്റി) ഡിസംബര്‍ 28, പാനൂര്‍ മുനിസിപ്പാലിറ്റി- ഡിസംബര്‍ 29, ചെറുവാഞ്ചേരി പഞ്ചായത്ത്-ഡിസംബര്‍ 30, കൊട്ടിയൂര്‍ പഞ്ചായത്ത്-ഡിസംബര്‍ 31, പേരാവൂര്‍ പഞ്ചായത്ത്- ജനുവരി മൂന്ന്, ഇരിട്ടി മുനിസിപ്പാലിറ്റി-ജനുവരി നാല് അയ്യന്‍കുന്ന് പഞ്ചായത്ത്-ജനുവരി അഞ്ച്. ഫോണ്‍: 9656856905, 9746727317


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!