കേളകത്ത് 101 ദിന വ്യാപാരോത്സവം തുടങ്ങി
കേളകം: യു.എം.സി കേളകം യൂണിറ്റ് സംഘടിപ്പിക്കുന്ന 101 ദിന കേളകം വ്യാപാരോത്സവം തുടങ്ങി.കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ആദ്യ സമ്മാന കൂപ്പണുകൾ പി.വി.എ.തങ്കച്ചന് കൈമാറി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷത വഹിച്ചു.
യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,സൈജു ഗുജറാത്തി,പി.പി.ഖാലിദ്,സജി ജോസഫ്,സി.അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.
