Connect with us

Breaking News

പിലാത്തറ നഗരത്തിന്റെ ചരിത്രത്തെയും വികസനത്തെയും കുറിച്ച് അറിയാം; നാൽക്കവലയിൽ നിന്ന് നാഗരികതയിലേക്ക്

Published

on

Share our post

പിലാത്തറ : പയ്യന്നൂർ – തളിപ്പറമ്പ് ദേശീയ പാതയോരത്ത് 1950കളുടെ തുടക്കത്തിൽ ഒരു നാൽക്കവല മാത്രമായിരുന്ന പിലാത്തറ ഇന്നു നാഗരിക സംസ്കാരത്തിന്റെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു. ചിറക്കൽ മിഷൻ സ്ഥാപകനായ ഫാ.പീറ്റർ കയ്റോണി 1960ൽ പിലാത്തറയിൽ 10 ഏക്കർ സ്ഥലം സഭപ്രവർത്തനത്തിനു വാങ്ങിയതു സമഗ്ര വികസനത്തിന്റെ നാന്ദി കുറിക്കലായി മാറി. ത്യാഗസുരഭിലമായ ജീവിത സമർപ്പണത്തിലൂടെ ഒരു ജനതയെ സമൂഹത്തിന്റെ ഉന്നതിയിലെക്കു നയിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു അദ്ദേഹം. കയ്റോണി അച്ചൻ വാങ്ങിയ സ്ഥലത്തെ പീടിക വരാന്തയിൽ ഫാ.സുക്കോൾ ആദ്യ കുർബാന അർപ്പിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. 1969ൽ വ്യാകുലമാതാ ദേവാലയം പൂർത്തീകരിച്ചു.

പിലാത്തറ ജംക്‌ഷനിൽ നിന്ന് പഴയങ്ങാടി റോഡിൽ വ്യാകുലമാതാ ദേവാലയവും ടൗണിൽ തന്നെ മാതമംഗലം റോഡരികിൽ ബദർ ജുമാ മസ്ജിദും ഒരു വിളിപ്പാടകലെ വിളയാങ്കോട് ഇറക്കത്തിലുളള ശിവക്ഷേത്രവും ഇവിടുത്തെ മതസൗഹാർദത്തിന്റെ പ്രതീകങ്ങളാണ്.പിലാത്തറയുടെ പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ ഒരു വലിയ പ്ലാവും അതിനു ചുറ്റും ഉയരത്തിൽ പണിത കൽത്തറയും അതിനടുത്തായി ഒരു അമ്മച്ചിപ്ലാവും ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഉച്ചവെയിലത്ത് കാൽനടയാത്രക്കാർ വിശ്രമത്തിനായി ഈ പ്ലാവിൻതറ ഉപയോഗിച്ചിരുന്നു. 1988ൽ ബസ് സ്റ്റാൻഡ് നിർമാണത്തോടെ പ്ലാവും തറയും ചരിത്രത്തിന്റെ ഭാഗമായെങ്കിലും പിലാത്തറ എന്ന സ്ഥലനാമത്തിൽ തുടർന്നും അറിയപ്പെട്ടു.

1952ൽ വി.വി.കുഞ്ഞിരാമൻ നായർ ദേശീയപാതയോരത്ത് യുപി സ്കൂൾ ആരംഭിച്ചത് ചെറുതാഴത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിനു നല്ല തുടക്കമായി. അവികസിതമായി കിടന്ന ഒരു പ്രദേശത്തെ ജനതയ്ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള വേദിയായി പിലാത്തറ യുപി സ്കൂൾ മാറി. വിദ്യാഭ്യാസ മേഖലയിൽ തുടർന്ന് മേരിമാതാ ഇംഗ്ലിഷ് മീഡിയം സ്കൂൾ, കണ്ണൂർ രൂപതയുടെ കീഴിൽ തുടങ്ങിയ സെന്റ് ജോസഫ് കോളജ്, പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവ മികച്ച സ്ഥാപനങ്ങളായി പ്രവർത്തിച്ചു വരുന്നു.

1960കളുടെ തുടക്കത്തിൽ പിലാത്തറയുടെ ചുറ്റും പുതിയ താമസക്കാർ വന്നു തുടങ്ങിയതിന്റെ പ്രതിഫലനം ടൗണിലെ വ്യാപാര വികസനത്തിലും പ്രകടമായി. പഴയങ്ങാടി, മാതമംഗലം റോഡുകളിലും ദേശീയപാതയിലും പുതിയ കെട്ടിടങ്ങൾ വന്നതോടെ ടൗണിന്റെ മുഖഛായ തന്നെ മാറി. വിജനവും തരിശുമായി കിടന്ന കുണ്ടാങ്കഴി പ്രദേശം പള്ളി അധികാരിമാർ വാങ്ങി സിഎം നഗർ എന്ന പേരിൽ ക്രിസ്ത്യൻ കോളനി രൂപപ്പെട്ടു. 200 ഓളം കുടുംബങ്ങൾ ഇവിടെ താമസമാക്കി. വ്യാകുലമാതാ ദേവാലയം വന്നത് പിലാത്തറയുടെ വികസനത്തിനു വലിയ തോതിലുള്ള തുടക്കം കുറിച്ചു. ഇവിടെ സേവനമനുഷ്ടിച്ച ചില വൈദികരുടെ ദീർഘവീക്ഷണം പിലാത്തറയുടെ മുഖഛായ മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചു എന്നതു നിഷേധിക്കാനാകാത്ത വസ്തുതയാണ്.

1979ൽ തുടങ്ങിയ പഞ്ചായത്ത് ഡിസ്പൻസറിക്ക് സൗജന്യമായി സ്ഥലം വിട്ടു നൽകി. 92 ആകുമ്പോഴേക്കും 10 കിടക്കകളുള്ള ആശുപത്രിയായി ഇതു മാറി. ഒട്ടേറെ തൊഴിൽസാധ്യതകൾ സൃഷ്ടിച്ച ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിനു സ്ഥലം നൽകിയതും പള്ളിയാണ്. 72ൽ ആരംഭിച്ച ശാന്തി നിലയം കോൺവന്റ് സഹായം ചോദിച്ചെത്തുന്നവർക്കു സൗജന്യ മരുന്നും പ്രാഥമിക ചികിത്സയും നൽകി വന്നു. ദൂരസ്ഥലത്ത് നിന്നു ജോലിക്കും വിദ്യാഭ്യാസത്തിനുമായി എത്തുന്ന സ്ത്രീകൾക്ക് കോൺവന്റ് വനിതാ ഹോസ്റ്റൽ ആശ്രയമായി.

1960കളുടെ തുടക്കത്തിൽ പിലാത്തറയ്ക്ക് ചുറ്റുമുളള വിശാലമായ പാറ പ്രദേശങ്ങളിൽ ചെങ്കല്ല് വ്യവസായം തഴച്ചു വളർന്നു. കല്ലുവെട്ടും അനുബന്ധ തൊഴിലുമായി ഒട്ടേറെപ്പേർക്കു തൊഴിൽ ലഭിച്ചത് ഒരു പുതിയ സാമൂഹ്യ മാറ്റത്തിനു തുടക്കമായി. ചെങ്കൽ തൊഴിലാളി യൂണിയൻ എന്ന പുതിയ സംഘടനയ്ക്ക് ഇവിടെ തുടക്കം കുറിച്ചു. 1970ൽ സ്ഥാപിച്ച സോളി ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് പത്താം ക്ലാസ് പാസായവർക്ക് അത്താണിയായി.

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്കിടയിൽ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളും ചരിത്രത്തിന്റെ ഭാഗമായി. 86ൽ പിലാത്തറയിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ചേർന്ന് ടൗൺ സ്പോർട്സ് ക്ലബ് രൂപീകരിച്ചത് ഫുട്ബോളിനെ ജനകീയ വിനോദമാക്കി മാറ്റാൻ സഹായിച്ചു. 1926ൽ മണ്ടൂരിൽ ഐക്യനാണയ സംഘമായി തുടങ്ങിയ ചെറുതാഴം സഹകരണ ബാങ്ക് ചെറുതാഴത്തിന്റെ സാമ്പത്തിക മേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകി. ഇന്നിത് 9 ശാഖകളും 9 ട്രേഡ് സെന്ററുകളുമായി സഹകരണ മേഖലയിൽ ജില്ലയിൽ മുൻനിര ബാങ്കുകളിലൊന്നാണ്.

പിലാത്തറ കേന്ദ്രമായി പ്രവർത്തിക്കുന്ന ചെറുതാഴം ക്ഷീര വ്യവസായ സൊസൈറ്റി, ക്ഷീരമേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നരിക്കാം വള്ളിയിൽ 2 വർഷം മുൻപ് തുടങ്ങിയ ചെറുതാഴം മിൽക്ക് വിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റി. കൺസ്യൂമർ സ്ഥാപനമെന്ന നിലയിൽ 1974ൽ തുടങ്ങിയ പിലാത്തറ കോ ഓപ്പറേറ്റീവ് സ്റ്റോർ വൈവിധ്യവൽക്കരണത്തിലൂടെ ശ്രദ്ധയാകർഷിച്ചു.പരിയാരം മെഡിക്കൽ കോളജും ആയുർവേദ കോളജും സ്ഥാപിതമായതോടെ പിലാത്തറയുടെ വികസനം ത്വരിതപ്പെട്ടു. സ്റ്റേറ്റ് ബാങ്കിന്റെയും മറ്റു ദേശസാൽകൃത ബാങ്കുകളുടെയും വരവ് ജനങ്ങൾക്കു കൂടുതൽ സൗകര്യമായി.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നടന്ന കുടിയൊഴിപ്പിക്കലിന്റെ പേരിൽ ഏഴിലോട് മുതൽ വിളയാങ്കോട് വരെയുള്ള കടകളും വലിയ കെട്ടിടങ്ങളും പൊളിച്ചു മാറ്റിയതോടെ പിലാത്തറയുടെ പഴയകാല പ്രൗഢിക്കു മങ്ങലേറ്റു. എല്ലാർക്കും എത്തിപ്പെടാൻ കഴിയുന്ന ടൗണിലെ കൈരളീ ഓഡിറ്റോറിയത്തിന്റെ മുൻഭാഗം പൊളിച്ചു മാറ്റേണ്ടി വന്നതോടെ വിവാഹചടങ്ങുകൾക്കും തിരഞ്ഞെടുപ്പ് യോഗങ്ങൾക്കുമുള്ള വേദി നഷ്ടമായി. എങ്കിലും ദേശീയപാതാ വികസനം വരുന്നതോടെ പിലാത്തറയുടെ പ്രൗഢിയേറും.


Share our post

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!