Breaking News
തലശ്ശേരി ഇരട്ടക്കൊലപാതകം: മൂന്നുപേർ കസ്റ്റഡിയിൽ, പ്രധാന പ്രതിക്കായി അന്വേഷണം ഊർജിതം
തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതകത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിൽ പെട്ട ജാക്സൺ, നവീൻ, സുജിത് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ട്. പ്രധാന പ്രതിയെന്ന് കരുതുന്ന പാറായി ബാബുവിനുവേണ്ടി അന്വേഷണം ഊർജിതമാക്കി. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന മരണമൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്.കത്തിക്കുത്തിൽ കൊടുവള്ളിയിലെ ഇല്ലിക്കുന്നിൽ ത്രിവർണ്ണയിൽ ഖാലിദ് ( 52), ഖാലിദിന്റെ ഭാര്യാസഹോദരനും സി.പി.എം നെട്ടൂർ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീർ (48) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ നെട്ടൂർ സാറാസിൽ ഷാനിബി(24) നെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഖാലിദ് തൽക്ഷണവും ഷമീർ കോഴിക്കോട് ബേബി മെമ്മോറിയൽ ആസ്പത്രിയിലുമാണ് മരിച്ചത്. ഖാലിദിന് കഴുത്തിനും ഷമീറിന്റെ പുറത്തും ഷാനിബിന് നെഞ്ചിനുമാണ് കുത്തേറ്റത്.ഇന്നലെ വൈകിട്ട് നാലരയോടെ തലശ്ശേരി സഹകരണ ആസ്പത്രി കാന്റീന് സമീപമാണ് അക്രമമുണ്ടായത്.
കഞ്ചാവ് വില്പന ചോദ്യം ചെയ്തതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഷമീറിന്റെ മകൻ ഷബിലിനെ ഒരുസംഘം മർദ്ദിച്ചിരുന്നു.
സഹകരണ ആസ്പത്രിയിൽ ഷബീലിനെ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രശ്നം ഒതുക്കിത്തീർക്കാനെന്ന പേരിലാണ് പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം എത്തിയത്. സംസാരത്തിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഖാലിദ്, ഷാനിബ്, ഷമീർ എന്നിവരെ ബാബു കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിനുശേഷം പാറായി ബാബു മുങ്ങി.പൊലീസ് കമ്മിഷണർ അജിത് കുമാർ അഡിഷണൽ എസ്.പി എ. വി.പ്രദീപ് ,തലശ്ശേരി എ.എസ്.പി നിതിൻ രാജ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
ഖാലിദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ആമുക്ക പള്ളിയിൽ ഇന്ന് കബറടക്കും.മത്സ്യത്തൊഴിലാളിയായ ഖാലിദ് പരേതരായ മുഹമ്മദ്- നബീസ ദമ്പതികളുടെ മകനാണ് .ഭാര്യ: സീനത്ത്. മക്കൾ: പർവീന, ഫർസീൻ ,മരുമകൻ: റമീസ് (പുന്നോൽ ). സഹോദരങ്ങൾ: അസ്ലം ഗുരുക്കൾ, സഹദ്, അക്ബർ (ഇരുവരും ടൈലർമാർ) ഫാബിത, ഷംസീന’ഷമീർ പരേതനായ ഹംസ-യിഷ ദമ്പതികളുടെ മകനാണ് .ഭാര്യ: ഷംഷീന ‘രണ്ട് മക്കളുണ്ട്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു