ബാലസാഹിത്യകാരനും എഴുത്തുകാരനുമായ വേണു വാര്യത്ത് അന്തരിച്ചു

കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ വേണു വാര്യത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആസ്പത്രിയിൽ വച്ചായിരുന്നു അന്ത്യം.
രാവിലെ ദേഹാസ്വസാഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മലയാള ബാലസാഹിത്യരംഗത്ത് വലിയ സംഭാവനകൾ നൽകിയിട്ടുള്ള ആളാണ് വേണു വാര്യത്ത്. ‘ബാലഭൂമി’ ഉൾപ്പെടെയുള്ള ബാലമാസികകളില്‍ സ്ഥിരമായി എഴുതിയിരുന്നു