‘ആർട്ട് ബക്കറ്റ്” ചിത്രപ്രദർശനം ഡിസംബർ 15 മുതൽ

കൊച്ചി: കൊച്ചി കർണിവൽ സമിതിയും ദി ഇൻസെൻട്ര ഫൗണ്ടേഷനും സംയുക്തമായി ആർട്ട് ബക്കറ്റ് എന്ന പേരിൽ ഡിസംബർ 15 മുതൽ 22 വരെ ഫോർട്ടുകൊച്ചി പള്ളത്തുരാമൻ സാംസ്‌കാരിക കേന്ദ്രത്തിൽ ചിത്ര പ്രദർശനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1001 കലാകാരന്മാരുടെ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകും.
തത്സമയ ചിത്ര രചന, പ്രശസ്തരായ ചിത്രകാരന്മാരെ ആദരിക്കൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് ധനസഹായ വിതരണം എന്നിവയാണ് മറ്റു പരിപാടികൾ. രജിസ്‌ട്രേഷൻ 30 ന് ആരംഭിക്കും. ഗുരുകുലം ബാബു, ആന്റണി ഫ്രാൻസിസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. രജിസ്‌ട്രേഷന് ഫോൺ: 7306684408, 808636962.