സമ്മർദങ്ങൾ അകറ്റാൻ കണ്ണൂർ ബ്ലോക്കിൽ ‘കൂട്ടുകാരി’

Share our post

സ്ത്രീകളും കുട്ടികളും നേരിടുന്ന മാനസിക സമ്മർദങ്ങൾ അകറ്റാൻ ‘കൂട്ടുകാരി’ പദ്ധതിയുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. മാനസിക-ശാരീരിക പ്രശ്നങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ സി ഡി പി ഓഫീസിൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ സേവനം ലഭിക്കും. ഇതിനായി പ്രത്യേക കൗൺസിലറെ നിയമിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഇതിനായി രണ്ടു ലക്ഷം രൂപ മാറ്റിവെച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുൾ നിസാർ വായിപ്പറമ്പ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി വി അജിത, കെ വി സതീശൻ, അംഗങ്ങളായ പി പ്രസീത, പി ഒ ചന്ദ്രമേഹനൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിമ കുഞ്ചാൽ, സി ഡി പി ഓഫീസർ സി ദിവ്യ എന്നിവർ സംസാരിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!