കെട്ടിച്ചമച്ച കേസ് കാരണം ജീവിതം തകർന്നു, ആത്മഹത്യയല്ലാതെ വേറെ വഴിയില്ല; സുനു അയച്ച ശബ്ദ സന്ദേശം പുറത്ത്

കൊച്ചി: തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ താൻ നിരപരാധിയാണെന്ന് കോഴിക്കോട്ടെ കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. സുനു. കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബത്തോടെ ജീവനൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും കാണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ചു.
ഈ കെട്ടിച്ചമച്ച കേസ് കാരണം തന്റെ ജീവിതം തകർന്നെന്നും ചില ഉന്നത ഉദ്യോഗസ്ഥർ തന്നെ വേട്ടയാടുകയാണെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. കേസിൽ സുനുവിനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.സ്ത്രീ പീഡനം അടക്കം ആറ് കേസുകളിൽ പ്രതിയായ സുനു 15തവണ വകുപ്പുതല അന്വേഷണവും നടപടിയും നേരിട്ടിട്ടുണ്ട്. പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാൻ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. സുനുവിനെ പിരിച്ചുവിടാനുള്ള ശുപാർശ ഡി ജി പി നൽകിക്കഴിഞ്ഞു. ഇതിനിടെയാണ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്