പേരാവൂരിൽ ബ്രാൻഡ് ഫാക്ടറി ഔട്ട്ലെറ്റായ ”മാക്സ് കിഡ്സ് ഫാഷൻ” കൊട്ടിയൂർ റോഡിൽ പ്രവർത്തനം തുടങ്ങി

പേരാവൂർ: കുട്ടികൾക്കുള്ള വസ്ത്രങ്ങൾ,ടോയ്സ്,പാദരക്ഷകൾ എന്നിവയുടെ ബ്രാൻഡഡ് ഫാക്ടറി ഔട്ട്ലെറ്റായ ‘മാക്സ് കിഡ്സ് ഫാഷൻ’ കൊട്ടിയൂർ റോഡിൽ പ്രവർത്തനം തുടങ്ങി.സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജോഷ്,യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് കെ.എം.ബഷീർ,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി നന്ത്യത്ത്,കെ.എ.രജീഷ്,അരിപ്പയിൽ മുഹമ്മദ് ഹാജി,എ.കെ.ഇബ്രാഹിം,മാക്സ് കിഡ്സ് ഫാഷൻ പാർട്ണർമാരായ സി.അർഷാദ്,കെ.സജീർ എന്നിവർ സംസാരിച്ചു.
മെട്രോ നഗരങ്ങളിലും പട്ടണങ്ങളിലും മാത്രം പ്രവർത്തിക്കുന്ന ബ്രാൻഡഡ് കമ്പനികളുടെ ഫാക്ടറി ഔട്ട്ലെറ്റാണ് പേരാവൂരിലെ പഴയ എസ്.ബി.ഐ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്.