ചലച്ചിത്രവണ്ടിക്ക് കണ്ണൂരിൽ സ്വീകരണം

Share our post

കണ്ണൂർ: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രചാരണാർഥം കേരള ചലച്ചിത്ര അക്കാദമിയുടെ ടൂറിങ് ടാക്കീസ് ചലച്ചിത്രവണ്ടിക്ക് കണ്ണൂരിലും പയ്യന്നൂരിലും സ്വീകരണം നൽകി.
ഡിസംബർ ഒമ്പതുമുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27ാംമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചാരണാർഥമുള്ള ചലച്ചിത്രവണ്ടിയാണ് ബുധൻ രാവിലെ ജില്ലയിൽ പ്രവേശിച്ചത്. ടൗൺ സ്‌ക്വയറിൽ സ്വീകരണച്ചടങ്ങ്‌ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബാലകൃഷ്ണൻ കൊയ്യാൽ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി, ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ, ഇ ബീന, എ പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. ചലച്ചിത്രവണ്ടിയിലെ അംഗങ്ങളായ സജിത്ത് കോട്ടയിൽ, എം. എസ്. കണ്ണൻ, ജോയ്ദാസ് എന്നിവരെ ആദരിച്ചു. റീജണൽ കോ ഓർഡിനേറ്റർ പി .കെ. ബൈജു സ്വാഗതവും എഫ്എഫ്എസ്‌.ഐ റീജണൽ കമ്മിറ്റി അംഗം സി .മോഹനൻ നന്ദിയും പറഞ്ഞു. ദി ജപ്പാനീസ് വൈഫ് പ്രദർശിപ്പിച്ചു.
പയ്യന്നൂർ ഗവ. ബോയ്‌സ സ്‌കൂളിൽ സ്വീകരണച്ചടങ്ങ് നഗരസഭാ വൈസ് ചെയർമാൻ പി. വി .കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം കെ അജയകുമാർ അധ്യക്ഷനായി. അച്യുതൻ പുത്തലത്ത്, എ. കെ. ബിനീഷ്, പി. കെ ബൈജു, എ .പി. സുധ എന്നിവർ സംസാരിച്ചു. വ്യാഴം രാവിലെ 10ന്‌ തലശേരി ക്രൈസ്റ്റ് കോളേജിലും വൈകിട്ട് അഞ്ചിന് ചൊക്ലി നിടുംമ്പ്രം മടപ്പുര പരിസരത്തും പ്രദർശനം നടത്തും. വെള്ളിയാഴ്‌ച കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!