കേരള ഫിഷറീസ് വെെസ് ചാൻസലർ നിയമനം ഹെെക്കോടതി റദ്ദാക്കി

Share our post

കൊച്ചി: കേരള ഫിഷറീസ് സർവ്വകലാശാല (കുഫോസ്) വെെസ് ചാൻസലർ നിയമനം ഹെെക്കോടതി റദ്ദാക്കി. കുഫോസ് വിസി ഡോ. കെ റിജി ജോണിന്റെ നിയമനമാണ് റദ്ദാക്കിയത്.നിയമനം യുജിസി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹർജി അംഗീകരിച്ച് ഹെെക്കോടതി ഡിവിഷൻ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്.സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡോ. റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്ന് കാണിച്ച് ഡോ കെ .കെ വിജയനാണ് ഹെെക്കോടതിയെ സമീപിച്ചത്. പത്തുവർഷത്തെ പ്രവർത്തന പരിചയം ഇല്ലെന്ന വാദം അംഗീകരിച്ചാണ് ഹെെക്കോടതി നിയമനം റദ്ദാക്കിയത്.

യുജിസിയുടെ രണ്ട് മാനദണ്ഡങ്ങളുടെ ലംഘനം റിജി ജോണിന്റെ നിയമനത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. യുജിസി നിര്‍ദേശിക്കുന്ന സെലക്ഷൻ കമ്മിറ്റിയല്ല വെെസ് ചാൻസിലാറായി റിജി ജോണിനെ തെരഞ്ഞെടുത്തതെന്നും സെലക്ഷൻ കമ്മിറ്റി പാനൽ നൽകാതെ ഒറ്റപേരാണ് ചാനസലർക്ക് കെെമാറിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!