മാഹി മഹാത്മാഗാന്ധി ഗവ.ആർട്സ് കോളജിൽ സ്പോട് അഡ്മിഷൻ

മാഹി : മഹാത്മാഗാന്ധി ഗവ.ആർട്സ് കോളജിൽ സ്പോട് അഡ്മിഷൻ 15ന് രാവിലെ 9.30നും 10.30നും ഇടയിൽ റജിസ്റ്റർ ചെയ്യാം. 11.30ന് അഭിമുഖം ആരംഭിക്കും. ബിഎ ഹിന്ദി, ബിഎസ്‌സി മാത്ത്സ്, ഫിസിക്സ്, ബോട്ടണി എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. മാഹി നിവാസികളും അല്ലാത്തവരുമായ അപേക്ഷ നൽകിയവർക്കും നൽകാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം എന്ന് പ്രിൻസിപ്പൽ അറിയിച്ചു.