കേളകം സെയ്ന്റ് തോമസ് ഓർത്തഡോക്സ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാൾ തുടങ്ങി

കേളകം : സെയ്ന്റ് തോമസ് ഓർത്തഡോക്സ് ശാലേം പള്ളിയിൽ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 120-ാം ഓർമ്മപ്പെരുന്നാൾ തുടങ്ങി.പള്ളി വികാരി ഫാ. എൽദോ കുര്യാക്കോസ് പാട്ടുപാളയിൽ കൊടിയേറ്റ് നിർവ്വഹിച്ചു.
ദിവസവും വൈകിട്ട് ആറ് മണിക്ക് സന്ധ്യാ നമസ്കാരവും, മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.വെള്ളിയാഴ്ച മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നവാഭിഷിക്ത മെത്രാപ്പോലീത്തയും ഇടുക്കി ഭദ്രാസനാധിപനുമായ അഭിവന്ദ്യ സഖറിയാസ് മാർ സേവേറിയോസ് തിരുമേനിക്ക് സ്വീകരണവും തുടർന്ന് ഭക്തി നിർഭരമായ പെരുന്നാൾ റാസയും വാദ്യമേള കലാപ്രകടനങ്ങളും നടക്കും.ശനിയാഴ്ച സഖറിയാസ് മാർ സേവേറിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാനയോടെ പെരുന്നാളിന് കൊടിയിറങ്ങും.