അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പുത്തരിക്കലശ മഹോത്സവം നടന്നു
മണത്തണ : അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പുത്തരിക്കലശ മഹോത്സവം നടന്നു. മഹാമത്യുഞ്ജയഹോമവും ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ടും നടത്തി.ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്നുമുള്ള 5 കലശയാത്ര വൈകുന്നേരം ഏഴ് മണിയോടെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. ക്ഷേത്ര ഭാരവാഹികൾ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി.
പ്രസിഡന്റ് പി. എസ്. സുജിത്ത്, സെക്രട്ടറി സദാശിവൻ, ചന്ദ്രൻ, സത്യൻ, പ്രമോദ് കുന്നത്ത്,കുന്നത്ത് അജേഷ് ,പ്രകാശൻ,ദിനേശൻ, സുജീഷ്, ദീപേഷ്,സതീശൻ, റീത്ത പ്രമീള തുടങ്ങിയവർ നേതൃത്വം നൽകി.
