Connect with us

Breaking News

ട്രാൻസ്ജെൻഡറിന് വീടൊരുങ്ങുന്നു; കതിരൂരിൽ ആദ്യ ശിലയിട്ടു

Published

on

Share our post

ത​ല​ശ്ശേ​രി: ”എ​നി​ക്കെ​ന്റെ ഉ​മ്മ​യോ​ടൊ​പ്പം ഒ​രു​ദി​വ​സ​മെ​ങ്കി​ലും സ്വ​ന്തം വീ​ട്ടി​ൽ മ​നഃ​സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങ​ണം” ട്രാ​ൻ​സ്ജെ​ൻ​ഡ​ർ നി​ധീ​ഷി​ന്റെ ഈ ​സ്വ​പ്ന​ത്തി​നൊ​പ്പം കൂ​ടു​ന്ന​ത് ജി​ല്ല പ​ഞ്ചാ​യ​ത്തും ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​ണ്.

സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള വ്യ​ക്തി​ക്ക് ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു.ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഒ​രു വ്യ​ക്തി കു​ടും​ബ​ത്തി​ൽ അ​ധി​ക​പ്പ​റ്റാ​ണെ​ന്ന തോ​ന്ന​ൽ പ​ല കു​ടും​ബ​ങ്ങ​ളി​ലു​മു​ണ്ട്. എ​ന്നാ​ൽ, അ​വ​ർ അ​ധി​ക​പ്പ​റ്റ​ല്ല ‘അ​സ​റ്റാ’​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് അ​വ​രു​ടെ പേ​രി​ൽ ന​ൽ​കു​ന്ന ഭ​വ​ന​മെ​ന്നും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഭ​വ​ന​പ​ദ്ധ​തി​യി​ൽ ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വെ​പ്പാ​ണി​തെ​ന്നും ദി​വ്യ പ​റ​ഞ്ഞു.

ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച മൂ​ന്നു​ല​ക്ഷ​വും ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ഒ​രു​ല​ക്ഷ​വും ചേ​ർ​ത്താ​ണ് വീ​ടി​ന്റെ നി​ർ​മാ​ണം.

നാ​ലു​ല​ക്ഷം രൂ​പ​കൊ​ണ്ട് വീ​ട് പ​ണി​യു​ന്ന​തി​ലു​ള്ള പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്ന് കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​യി വീ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി സാ​മ്പ​ത്തി​ക സ​ഹാ​യ​വും മ​നു​ഷ്യാ​ധ്വാ​ന​വും സം​ഭാ​വ​ന​യാ​യി ന​ൽ​ക​ണ​മെ​ന്നും ദി​വ്യ പ​റ​ഞ്ഞു. ക​തി​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 11ാം വാ​ർ​ഡി​ൽ പ​റാം​കു​ന്നി​ലാ​ണ് ഭൂ​മി അ​നു​വ​ദി​ച്ച് വീ​ട് നി​ർ​മി​ക്കു​ന്ന​ത്. 2022-23 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ലെ ലൈ​ഫ് ഭ​വ​ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കി​യ​തി​നു​ശേ​ഷ​മു​ള്ള അ​ധി​ക​വി​ഹി​തം ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ര്‍മി​ക്കു​ക. ട്രാ​ന്‍സ്ജെ​ൻ​ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ര്‍ക്ക് ഭ​വ​നം ന​ല്‍കാ​മെ​ന്ന സ​ർ​ക്കാ​റി​ന്റെ പ്ര​ത്യേ​ക മാ​ര്‍ഗ നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ട് നി​ർ​മാ​ണം.

മൂ​ന്നു​മാ​സം കൊ​ണ്ട് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​പി. സ​നി​ൽ പ​റ​ഞ്ഞു. ക​തി​രൂ​രി​ൽ നി​ധീ​ഷ​ട​ക്കം ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ര​ണ്ട് വ്യ​ക്തി​ക​ളാ​ണു​ള്ള​ത്.

കാ​ന്തി എ​ന്ന മ​റ്റൊ​രു വ്യ​ക്തി​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ല​ഭ്യ​മാ​ണെ​ങ്കി​ൽ ഈ ​വ​ർ​ഷം ത​ന്നെ​യോ അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലോ വീ​ട് ന​ൽ​കു​മെ​ന്നും സാ​മൂ​ഹി​ക​മാ​യി ഒ​റ്റ​പ്പെ​ട്ട​വ​ര്‍ക്ക് ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ ക​രു​ത്തേ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​ന്ന്യം പ​റാം​കു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!