പോക്സോ കേസിൽ 64കാരൻ അറസ്റ്റിൽ

അടൂർ: എട്ടുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ അടൂർ ഏറത്ത് തൂവയൂർ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനത്തിൽ രാമചന്ദ്രനെ (64) അടൂർ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കിയതിന് ഈവർഷം അടൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് രാമചന്ദ്രൻ. ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, സി.പി.ഒമാരായ റോബി, ശ്രീജിത്, അരുൺ ലാൽ, അനൂപ എന്നിവരാണ് കേസ് അന്വേഷിച്ചത്.