പ്രോജക്ട് കോ-ഓർഡിനേറ്റർ നിയമനം

അഞ്ചരക്കണ്ടി പുഴയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യ സംരക്ഷണം 2022-25′ പദ്ധതി നിർവഹണത്തിനായി പ്രോജക്ട് കോ ഓർഡിനേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. 11നു രാവിലെ 12 ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ മാപ്പിളബേ ഫിഷറീസ് കോംപ്ലെക്‌സ് കണ്ണൂർ ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. 0497 2731081.